• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജെഎന്‍യുവിലെ റോഡിന് സവര്‍ക്കറുടെ പേര്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, നാണക്കേടെന്ന് ഐഷി ഘോഷ്

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ റോഡിന് വിഡി സവര്‍ക്കറുടെ പേര് നല്‍കിയതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ വർഷം നവംബർ 13 ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു റോഡിന് 'വി ഡി സവർക്കർ മാർഗ്' എന്ന് പേരിടാനുള്ള തീരുമാനം ഉണ്ടായത്. ഇതേ യാഗത്തിന്‍റെ തീരുമാനപ്രകാരമായിരുന്നു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതും. ഗുരു രവിദാസ്, മഹര്‍ഷി വാല്‍മീകി, മഹറാണ പ്രതാപ്, പരം‌വീർ ചക്രം അബ്ദുൽ ഹമീദ് , ലോകമാന്യ തിലകൻ , സർദാർ പട്ടേൽ , റാണി ഝാൻസി , ശിവജി എന്നിവരുടെ പേരുകളും സര്‍വകലാശാലയിലെ വിവിധ റോഡുകള്‍ക്ക് നല്‍കാന്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

മഞ്ജു വാര്യര്‍, ആഷിഖ് അബു, ജയസൂര്യ, ടൊവിനോ; 'ചങ്ങല പൊട്ടിക്കാം' പ്രചാരണത്തിന് പിന്തുണയേറുന്നു

റോഡിന് സവര്‍ക്കര്‍മാര്‍ഗ് എന്ന പേര് നല്‍കി ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ വിമര്‍നവുമായി നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത് എത്തിയിട്ടുണ്ട്. "ഈ മനുഷ്യന്റെ പേര് ഈ സർവ്വകലാശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജെഎൻയുവിന്‍റെ പാരമ്പര്യത്തിന് നാണക്കേടാണ്. സവർക്കറിനും അദ്ദേഹത്തിന്‍റെ അനുയായികള്‍ക്കും ഒരിക്കലും സർവകലാശാലയ്ക്ക് ഇടമുണ്ടായിരുന്നില്ല, ഇനി ഒരിക്കലും അത് ഉണ്ടാകുകയുമില്ല, "- എന്നായിരുന്നു ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷെ ഘോഷ് ട്വിററ്റിലൂടെ പ്രതികരിച്ചത്.

ജെഎൻയുവിന്റെ സ്വഭാവത്തെ തങ്ങള്‍ക്ക് അനുകൂലമായി മെരുക്കിയെടുക്കാനള്ള ശ്രമമാണിതെന്നായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്‍ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര യാദവിന്‍റെ പ്രതികരണം. "സ്വാതന്ത്ര്യസമര സമയത്ത് കൊളോണിയൽ ശക്തികളുമായി ചേർന്ന ആളുകൾക്കാണ് ജെഎൻയുവിൽ ഇത്തരമൊരു പരിഗണന നല്‍കുന്നത്. ഞങ്ങൾ അത് സ്വീകരിക്കില്ല, "-അദ്ദേഹം പറഞ്ഞു. കാമ്പസിലെ സുബാൻസിർ ഹോസ്റ്റലിലേക്കുള്ള സൈൻബോർഡിനോട് ചേർന്നാണ് സവര്‍ക്കാര്‍ മാര്‍ഗ് ബോർഡും സ്ഥാപിച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താത്ക്കാലിക വിജയം; സമ്മേളനം 26 ലേക്ക് മാറ്റി, നിര്‍ദേശം പാലിച്ചില്ല

അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ ജെഎൻയു രജിസ്ട്രാർ പ്രമോദ് കുമാർ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ദില്ലി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ശക്തി സിംഗിന്‍റെ നേതൃത്വത്തില്‍ സവർക്കർ, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നിവരുടെ പ്രതിമകൾ നോർത്ത് കാമ്പസിലെ വാഴ്സിറ്റി ആർട്സ് ഫാക്കൽറ്റിയുടെ ഗേറ്റിന് പുറത്ത് സ്ഥാപിച്ചിരുന്നു.

English summary
Aishe ghosh reacts on vd savarkar marg board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X