വിജയ് ജയിക്കണം, വോട്ട് ചെയ്യാന്‍ സാധിക്കാത്തതില്‍ സങ്കടം എന്ന് നടി ഐശ്വര്യ ലക്ഷ്മി, വാക്കുകള്‍ വൈറല്‍
നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെച്ചൊല്ലി ചർച്ചകൾ സജീവമാകുമ്പോൾ, അദ്ദേഹത്തിന് പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി. “വിജയ് ജയിക്കണം, അതിനായി താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു” എന്ന് ഐശ്വര്യ ലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഈ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിൽ സിനിമാ ലോകത്ത് നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഐശ്വര്യയുടെ ഈ തുറന്നുപറച്ചിൽ.
വിജയ്യുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഐശ്വര്യ ലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. "വിജയ് അണ്ണൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത് വലിയ സന്തോഷം നൽകുന്നു. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുന്നുണ്ട്. തീർച്ചയായും വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്" എന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

വിജയ് അണ്ണനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും, തന്റെ വോട്ട് കേരളത്തിലായതുകൊണ്ട് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. "വിജയ് ഇപ്പോൾ നല്ല നിലയിലാണ്. രാഷ്ട്രീയത്തിൽ വരേണ്ട ആവശ്യമില്ല. എന്നിരുന്നാലും, തന്നെ വിജയിപ്പിച്ച ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട്, അദ്ദേഹം തീർച്ചയായും ജയിക്കണം."
തന്റെ ആഗ്രഹം മാത്രമല്ല, സോഷ്യൽ മീഡിയയിൽ പലരും ഇതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി അഭിപ്രായപ്പെട്ടു. "ഇത് ധൈര്യമായി പറയാൻ കഴിയുമോ എന്ന് ഉറപ്പില്ല. രാഷ്ട്രീയം സംസാരിച്ചാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് അറിയാം. എങ്കിലും വിജയ് അണ്ണൻ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" എന്ന് അവർ തുറന്നുപറഞ്ഞു. ഈ വാക്കുകൾ വിജയ് ആരാധകർ ഏറ്റെടുക്കുകയും അത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിജയ് ഇപ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പേരിൽ താരം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പലരും കരുതുന്നത്.
വിജയുടെ രാഷ്ട്രീയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിച്ചത്
ചില എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം താരത്തിന്റെ പാർട്ടിക്ക് 63 സീറ്റുകൾ ലഭിക്കുമെന്നു വ്യക്തമാക്കുന്നുണ്ട്. യുവജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ പിന്തുണയുണ്ടെന്നും സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ പേര് നിരന്തരം ട്രെൻഡിംഗാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, പരിചയസമ്പന്നരായ രാഷ്ട്രീയ പാർട്ടികളോടും നേതാക്കളോടും മത്സരിക്കുന്നത് അദ്ദേഹത്തിന് വെല്ലുവിളിയാണെന്നതും ഒരു യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിൽ, ഐശ്വര്യ ലക്ഷ്മിയെപ്പോലുള്ള സിനിമാ താരങ്ങളുടെ പരസ്യമായ പിന്തുണ വിജയ്യുടെ രാഷ്ട്രീയ യാത്രയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിക്കാന് സഹായിക്കും. “സിനിമയ്ക്ക് അപ്പുറത്തും വിജയ്യ്ക്ക് വലിയ ജനപിന്തുണയുണ്ട്” എന്ന് പല ആരാധകരും ഐശ്വര്യയുടെ അഭിമുഖ വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിപ്രായപ്പെടുന്നു.
വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. വിജയ്ക്ക് ഇഷ്ടമുള്ളതു പോലെ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. വിജയുടെ രാഷ്ട്രീയ യാത്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു രജിനികാന്ത്, വിജയ് തന്റെ രാഷ്ട്രീയ ശത്രുവല്ല എന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.















Click it and Unblock the Notifications