ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിന് ഐശ്വര്യ റായിയെ കാണാന്‍ മോഹം
ദില്ലി: റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോദിന് ലോക സുന്ദരി ഐശ്വര്യ റായിയെ കാണാന്‍ ഒരു മോഹം.
പ്രസിഡന്റ് ഐശ്വര്യയുടെ കടുത്ത ആരാധകനാണ് എന്നാണ് കേള്‍ക്കുന്നത്. ഉച്ഛഭക്ഷത്തിന് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റില്‍ ആദ്യം ഉള്‍പ്പെടുത്തിയ പേര് ഐശ്വര്യയുടെതാണെന്ന് പറയുന്നു.

പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് ലോകസുന്ദരി ചടങ്ങില്‍ പങ്കെടുത്തു. ട്രഡീഷനല്‍ വേഷത്തിലാണ് ഐശ്വര്യ എത്തിയത്.സ്വാതി, സുനൈന എന്നീ ഡിസൈനര്‍മാരാണ് ആഷിന്റെ ചുവപ്പു നിറത്തിലുള്ള ബനാറസ് സാരി ഡിസൈന്‍ ചെയ്തത്. പ്രശസ്ത ഹെയര്‍ സ്‌റ്റൈലിഷായ അംബിക പിള്ളയാണ് നടിയുടെ മുടി കെട്ടിയത്.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലോദിനായി ഇന്ത്യയിലെ ഫ്രഞ്ച് എംബസി നടത്തിയ ഉച്ചഭക്ഷണ വിരുന്നില്‍ സിനിമാ ലോകത്തുനിന്നും ക്ഷണിക്കപ്പെട്ട ഏക വനിതയാണ് ഐശ്വര്യ റായി.












Click it and Unblock the Notifications