'ബച്ചന്' ഇല്ലാതെ ഐശ്വര്യ റായ്, വിവാഹമോചന വാര്‍ത്തകള്‍ സത്യമോ?
അടുത്ത കാലത്തായി ബോളിവുഡില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന അഭ്യൂഹങ്ങളിലൊന്നാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹ മോചനം. ഇരുവരും ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ നല്‍കിയിട്ടില്ലെങ്കിലും വിവാഹ മോചന വാര്‍ത്തകള്‍ക്ക് കുറവൊന്നുമില്ല. ഇപ്പോഴിതാ ദുബായിയിലെ ഒരു പരിപാടിക്കിടെ നടന്ന സംഭവവും അഭിഷേക്-ഐശ്വര്യ വിവാഹ മോചന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയാണ്.
അടുത്തിടെ ദുബായില്‍ നടന്ന ഗ്ലോബല്‍ വിമന്‍സ് ഫോറത്തില്‍ ഐശ്വര്യ റായ് പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയിലെ ബാനറുകളിലും പോസ്റ്ററുകളിലും എല്ലാം ഐശ്വര്യ റായ് എന്ന പേര് മാത്രമാണ് നല്‍കിയിരിക്കുന്നത്. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം എല്ലാ പൊതു-സ്വകാര്യ പരിപാടികളിലും ഐശ്വര്യ റായ് ബച്ചന് എന്ന പേരാണ് ബാനറുകളിലും പോസ്റ്ററുകളിലും നല്കി വരാറുള്ളത്.

ഗ്ലോബല്‍ വിമന്‍സ് ഫോറത്തില്‍ ഐശ്വര്യയുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ കുടുംബ പേര് ഇല്ലാത്തത് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്ക്കുന്നതിന്റെ സൂചനയാണ് എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. 'ഐശ്വര്യ റായ്-ഇന്റര്‍നാഷണല്‍ സ്റ്റാര്‍' എന്നാണ് ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്റെ ബാനറില്‍ എഴുതിയിരിക്കുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വാര്‍ത്തായാകാന്‍ തുടങ്ങിയിട്ട് നാളേറെയായി.
മുമ്പ് പല പരിപാടികള്‍ക്കും അഭിഷേകും ഐശ്വര്യയും ഒരുമിച്ചാണ് എത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും ഒന്നിച്ച് ഒരു വേദിയില്‍ എത്താറില്ല. പലപ്പോഴും ഐശ്വര്യയും മകള്‍ ആരാധ്യയും ഒന്നിച്ചും അഭിഷേക് ബച്ചന് പിതാവ് അമിതാഭ് ബച്ചന്, ജയ ബച്ചന്, ശ്വേത നന്ദ ബച്ചന് എന്നിവര്ക്കൊപ്പവുമാണ് എത്താറുള്ളത്. ഇതിന് പിന്നാലെ വിവാഹമോചനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തിരുന്നു.
ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഇതിനിടെ നടി നിമ്രത് കൗറുമായി അഭിഷേക് അടുപ്പത്തിലാണ് എന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. വിവാഹ മോചന അഭ്യൂഹങ്ങള്‍ വര്‍ധിക്കുന്നതിനിടെ 'വ്യത്യസ്തനാകാനും ജീവിതത്തില്‍ വിശ്വസിക്കാനും അപാരമായ ധൈര്യവും ആത്മാര്‍ത്ഥതയും ആവശ്യമാണ്. കുടുംബം എന്റെ ഡൊമെയ്നാണ്, അതിന്റെ സ്വകാര്യത ഞാന്‍ പരിപാലിക്കുന്നു...' എന്ന് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു.
അതിനിടെ അമിതാഭ് ബച്ചന് വിവാഹ മോചന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ് എന്നും അതിനൊന്നും യാതൊരു സ്ഥിരീകരണവും ഇല്ല എന്നുമായിരുന്നു അമിതാഭ് പറഞ്ഞത്. അതേസമയം അടുത്തിടെ അഭിഷേക് ബച്ചന് ഒരു അഭിമുഖത്തില്‍ ഐശ്വര്യ റായിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. താന്‍ ജോലിക്ക് പോകുമ്പോള്‍ മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ ഐശ്വര്യ സ്വന്തം സമയം മാറ്റിവെക്കുന്നതിനെ കുറിച്ചായിരുന്നു ഇത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications