Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐശ്വര്യ റായിക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; ബച്ചന്‍ കുടംബത്തില്‍ 4 പേര്‍ രോഗികള്‍

മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരികരിച്ചു. ഭര്‍ത്താവ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ ഐശ്വര്യയുടേയും മകളുടേയും ആന്‍റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇരുവരുടേയും പരിശോധാനാ ഫലം പോസിറ്റിവായെന്നാണ് ടൈംസ് നൗവ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനേയും അഭിഷേക് ബച്ചനേയും ഇന്നലെ തന്നെ ജുഹുവിലെ വീട്ടില്‍ നിന്നും അടുത്തള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എവിടെ നിന്നാണ് ബച്ചന്‍ കുടുംബാംഗങ്ങള്‍ക്ക് രോഗബാധയുണ്ടായതെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഇവരുടെ സമ്പര്‍ക്ക പട്ടിക അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കാര്യമായ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 abhishek

തങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും സ്വയം നീരീക്ഷണത്തില്‍ പോകണമെന്ന് കൊവിഡ് സ്ഥിരീകരിച്ച ഉടന്‍ തന്നെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആവശ്യപ്പെട്ടിരുന്നു. ഇരുവരും ട്വിറ്ററിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. 'എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു, ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്, ആശുപത്രി അധികൃതര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കുടുബവും ജീവനക്കാര്‍ പരിശോധനകള്‍ക്ക് വിധേയരായി ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി എന്നോട് അടുത്ത് ഇടപഴകിയവര്‍ ദയവ് ചെയ്ത് ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'-അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+