Get Updates
Get notified of breaking news, exclusive insights, and must-see stories!

ബച്ചന്‍ കുടുംബത്തിന് കഷ്ടകാലം? ഐശ്വര്യാറായിക്കും നോട്ടീസ്...

മുംബൈ: ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ കുടുംബമായ ബച്ചന്‍ കുടുംബത്തിന് ഇത് കഷ്ടകാലമോ. അമിതാഭ് ബച്ചന് പിന്നാലെ മരുമകള്‍ ഐശ്വര്യാ റായിക്കും വക്കീല്‍ നോട്ടീസ് കിട്ടിയതാണ് ബച്ചന്‍ കുടുംബത്തെ ഞെട്ടിച്ചിരിക്കുന്നത്. സരബ്ജിത് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഒമാംഗ് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് അടുത്തതായി അഭിനയിക്കുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്താനില്‍ തടവില്‍ കഴിയവേയാണ് സരബ്ജിത് സിംഗ് സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബിര്‍ കൗറിന്റെ വേഷമാണ് ഐശ്വര്യ ചെയ്യുന്നത്. എന്നാല്‍ സരബ്ജിത് സിംഗിന്റെ യഥാര്‍ഥ സഹോദരിയാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ബല്‍ജിന്ദര്‍ സിംഗ് എന്ന സ്ത്രീ രംഗത്ത് വന്നിരിക്കുകയാണ്.

aishwarya-bachchan

ബല്‍ജിന്ദര്‍ സിംഗാണ് ഐശ്വര്യറായിക്കും സംവിധായകന്‍ ഒമാംഗ് കപൂറിനും എതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന് മറുപടി പറഞ്ഞില്ലെങ്കില്‍ കേസുമായി കോടതിയെ സമീപിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കുന്നു. താന്‍ ഈ സിനിമയ്ക്ക് എതിരല്ല എന്നും സരബ്ജിത് സിംഗിന്റെ യഥാര്‍ഥ ജീവിതകഥ സിനിമയില്‍ കാണിക്കണം എന്ന് മാത്രമാണ് തന്റെ ആവശ്യമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഇവര്‍ സരബ്ജിത് സിംഗിന്റെ യഥാര്‍ഥ സഹോദരിയല്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ബല്‍ജിന്ദര്‍ സിംഗ് തയ്യാറായില്ല. സരബ്ജിതിന്റെ ജീവന് വേണ്ടി താന്‍ നടത്തിയ പോരാട്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ് എന്ന് മാത്രമാണ് ഇവര്‍ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+