യഥാര്‍ത്ഥ ഫോട്ടോ ഐശ്വര്യ പുറത്ത് വിട്ടു... ഉത്തരവാദി താനല്ലെന്ന്
മുംബൈ: കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യ വിവാദത്തിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന് മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയും ആയ ഐശ്വര്യ റായ് ബച്ചന്. പരസ്യത്തില്‍ ചിത്രീകരിച്ച യഥാര്‍ത്ഥ ഫോട്ടോയും ഐശ്വര്യ പുറത്ത് വിട്ടു.
വംശീയ അധിക്ഷേപം പ്രകടമാക്കുന്നതാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യം എന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ഐശ്വര്യ റായിക്ക് തുറന്ന കത്തെഴുതിയിരുന്നു.
കൊളോണിയല്‍ കാലത്തെ അടിമ വ്യവസ്ഥിതിയെ ഓര്‍മിപ്പിക്കുന്നതാണ് ചിത്രം എന്നാണ് ആക്ഷേപം.

എന്താണ് ആ ചിത്രം
ഒരു വിക്ടോറിയന്‍ ചിത്രം പോലെ, കുലീന ആയ ഐശ്വര്യ ചാഞ്ഞിരിയിക്കുന്നു. പിറകില്‍ ഒരു കറുത്ത ബാലന് കുടചൂടി നില്ക്കുന്നു. ഇതായിരുന്നു ആ ചിത്രം.

എന്താണ് പ്രശ്നം
കുടചൂടി പിറകില്‍ നില്ക്കുന്ന കറുത്ത ബാലന് ആണ് ഇതിലെ വിവാദം. പഴയ പല വിക്ടോറിയന്‍ ചിത്രങ്ങളും ഇതിന് ഉദാഹരണമായി ആക്ഷേപമുന്നയിക്കുന്നവര്‍ എടുത്ത് കാണിയ്ക്കുന്നുണ്ട്. അടിമ സമ്പ്രദായത്തിന്റെ ഓര്‍മപ്പെടുത്തല്‍ ആണിതെന്നാണ് വിമര്‍ശനം.

കറുത്ത വര്‍ഗ്ഗക്കാര്‍
കൊളോണിയല്‍ കാലത്ത് കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കി ഉപയോഗിച്ച് പോന്നിരുന്നു. അക്കാലത്തെ ചിത്രങ്ങളിലും ഇത് പ്രകടമായിരുന്നു. ഈ ചിത്രം അതിന് സമാനമാണെന്നാണ് ആക്ഷേപം.

പ്രസിദ്ധീകരിച്ചത്
ഏഫ്രില്‍ 17 ന് ദ ഹിന്ദു പത്രത്തിലാണ് വിവാദ പരസ്യം പ്രസിദ്ധീകരിച്ചത്. ഇക്കാര്യം ഉന്നയിച്ചാണ് ഐശ്വര്യയ്ക്ക് കത്തയച്ചത്.

ഇതാണ് യഥാര്‍ത്ഥ ചിത്രം
പരസ്യത്തിനായി എടുത്ത യഥാര്‍ത്ഥ ചിത്രം പുറത്ത് വിട്ടാണ് ഐശ്വര്യ റായ് പ്രതികരിച്ചത്.

എനിക്കറിയില്ല
പരസ്യത്തിന്റെ ഉത്തരവാദിത്തം പരസ്യ ഏജന്‍സിയുടെ ക്രയേറ്റീവ് ടീമിനാണെന്നാണ് ഐശ്വര്യയുടെ വാദം.

നന്ദിയുണ്ട്
ഒറ്റ നോട്ടത്തില്‍ ഈ പരസ്യത്തില്‍ ഐശ്വര്യയും പ്രശ്നമൊന്നും കണ്ടില്ലെന്ന് കരുതേണ്ടി വരും. എന്തായാലും ഇത്തരം ഒരു വശം കൂടി ആ ചിത്രത്തിനുണ്ടെന്ന് ചൂണ്ടിക്കാണിച്ചതില്‍ ഐശ്വര്യ നന്ദി പറഞ്ഞു.

അധികൃതരെ അറിയിക്കും
ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറിയെങ്കിലും വിഷയം പരസ്യ ഏജന്‍സിയെ അറിയിക്കും എന്ന് ഐശ്വര്യ ഉറപ്പ് നല്‍കുന്നുണ്ട്.

ബ്രാന്റ് അംബാസഡര്‍
കല്യാണ്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അംബാസഡര്‍ ആണ് ഐശ്വര്യ റായ് ബച്ചന്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications