ജസ്ബയ്ക്ക് ആദ്യദിനം 4.23 കോടി; ഐശ്വര്യയ്ക്ക് മികച്ച തിരിച്ചുവരവ്
മുംബൈ: മുന്‍ ലോകസുന്ദരി ഐശ്വര്യാ റായിയുടെ രണ്ടാംവരവെന്ന രീതിയില്‍ പേരുകേട്ട ബോളിവുഡ് സിനിമ 'ജസ്ബ'യ്ക്ക് ആദ്യദിനം 4.23 കോടിരൂപയുടെ കലക്ഷന്‍. ഐശ്വര്യയുടെ തിരിച്ചുവരവിന് മാസങ്ങളായി കാത്തിരുന്ന ആരാധകര്‍ തിക്കിത്തിരക്കിയതാണ് ആദ്യദിനത്തിലെ കലക്ഷന്‍ ഉയരാന്‍ കാരണമെന്ന് പറയുന്നു.
ഇര്‍ഫാന്‍ ഖാന്‍ നായകനായുള്ള ക്രൈം ഡ്രാമയാണ് ജസ്ബ. ഐശ്വര്യ റായിയുടെ തിരിച്ചുവരവിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ വിദഗ്ധര്‍ നല്‍കുന്നത്. ചിലര്‍ മികച്ച തിരിച്ചുവരവെന്ന് വിശേഷിപ്പിച്ചപ്പോള്‍ മറ്റുചിലര്‍ തരക്കേടില്ലെന്ന് പറയുന്നു. സിനിമയ്ക്കും നല്ലതും മോശവുമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

കുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പും മകള്‍ ജനിച്ചശേഷം പരിചരണവുമൊക്കെയായി ഏറെ വെല്ലുവിളികളുമായാണ് ഐശ്വര്യ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്. അതുകൊണ്ടുതന്നെ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സുന്ദരിക്ക് പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന് നിരൂപകര്‍ മുന്‍വിധിയെഴുതി. എന്നാല്‍, തന്നിലെ പ്രതിഭയ്ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഐശ്വര്യയുടെ ജസ്ബയിലെ അഭിനയം.
ജസ്ബ വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് ഐശ്വര്യയും സമ്മതിക്കുന്നുണ്ട്. മകള്‍ ജനിച്ചശേഷം തനിക്ക് എല്ലാം അവളായിരുന്നു. അതിനു മുകളില്‍ ഒരു കാര്യവും ഉണ്ടായിരുന്നില്ല. സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഐശ്വര്യ പറഞ്ഞു. അഭിഷേകും മറ്റു കുടുംബാംഗങ്ങളും അടുത്ത ദിവസം തന്നെ സിനിമകാണുമെന്നും ഐശ്വര്യ ഉറപ്പുനല്‍കി.












Click it and Unblock the Notifications