ഐശ്വര്യ റായ് ഛത്തീസ്ഗഡിലെ വോട്ടേഴ്സ് ലിസ്റ്റില്‍
റായ്ഗഡ്: മംഗലാപുരത്ത് ജനിച്ച് മുബൈയില്‍ പഠിച്ച് വളര്‍ന്ന് ഇപ്പോള്‍ മുംബൈയില്‍ തന്നെ സ്ഥിര താമസമാക്കുകയും ചെയ്ത മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായി ഐശ്വര്യാ റായ്ക്ക് ഛത്തീസ്ഗഡിലെ ഒരു ഉള്‍ഗ്രാമത്തിലെ വോട്ടര്‍ പട്ടികയില്‍ പേര്.
ഘുഗ്രി ഗ്രാമത്തിലെ വോട്ടര്‍പട്ടികയിലാണ് ഐശ്വര്യ റായിയുടെ പേര് കണ്ടത്. വോട്ടേഴ്സ് ലീസ്റ്റില്‍ നല്‍കിയിട്ടുള്ള ഫോട്ടോയും ഐശ്വര്യ റായിയുടേത് തന്നെ. നാല്‍പ്പതുകാരിയായ ഐശ്വര്യയ്ക്ക് പക്ഷെ വോട്ടേഴ്സ് ലീസ്റ്റില്‍ 23 വയസ്സേ ഉള്ളൂ.

ഐശ്വര്യ റായി, വയസ്സ് 23, വീട്ട് നമ്പര്‍ 376, പോളിങ് സ്റ്റേഷന് നമ്പര്‍ 15 എന്നിങ്ങനെയുള്ള വിശദമായ വ്യാജ റിപ്പോര്‍ട്ടുകളാണ് പട്ടികയിലുള്ളത്. ദിനേഷ് റോയ് എന്നയാളുടെ പേരാണ് പിതാവിന്റെ പേരിന് നേരെ എഴുതിയിരിക്കുന്നത്. ഇങ്ങനെയൊരാളെ നാട് മുഴുവന്‍ അരിച്ച് പെറുക്കിയിട്ടു അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
മുന്‍ ലോകസുന്ദരിയും ബൈളിവുഡ് താരവും തങ്ങളുടെ ആരാധനപാത്രവുമായ ഐശ്വര്യ റായിയുടെ പേരും പടവും വോട്ടര്‍ പട്ടികയില്‍ കണ്ടവര്‍ ഒരു നിമിഷം അന്താളിച്ചു നിന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ബഗീച്ച സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications