ഹോളിവുഡിലെ പീഡനവീരന് ഐശ്വര്യ റായേയും പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബൈ: ഹോളിവുഡ് നിര്‍മാതാവും സ്റ്റുഡിയോ ഉടമയും ആയ ഹാര്‍വി വിന്‍സ്റ്റീന്റെ പീഡന കഥകളാണ് ഇപ്പോള്‍ ലോകമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. മുപ്പതോളം മുഖ്യധാരാ നായികമാരാണ് ഹാര്‍വിയുടെ ലൈംഗിക പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ ഇന്ത്യക്കാരെ മൊത്തം ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഹാര്‍വി വിന്സ്റ്റീന് ഇന്ത്യക്കാരുടെ പ്രിയങ്കരിയായ ഐശ്വര്യ റായിയേയും പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നു എന്നതാണ് അത്.
ഭാഗ്യം കൊണ്ട് ഐശ്വര്യക്ക് ഹാര്‍വിയുടെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചു. അതിന് ഐശ്വര്യ നന്ദി പറയേണ്ടത് മറ്റൊരാളോടാണ്.

ഐശ്വര്യ റോയ്
ബോളിവുഡ് നായികയും മുന്‍ വിശ്വ സുന്ദരിയും ആണ് ഐശ്വര്യ റായ്. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരിയായ നടി എന്ന് പോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട് ഐശ്വര്യ.

ഹാര്‍വിയുടെ പദ്ധതി
ഹോളിവുഡിലെ പ്രമുഖ നടിമാരോട് ലൈംഗിക ഇടപെടല്‍ നടത്തി വിവാദത്തിലായ ഹാര്‍വി വിന്സ്റ്റീന് ഐശ്വര്യ റായിയേയും ലക്ഷ്യം വച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐശ്വര്യക്ക് അത്തരം ഒരു ദുരന്തം നേരിടേണ്ടി വന്നില്ല.

രക്ഷിച്ചത് മറ്റൊരു സ്ത്രീ
ഐശ്വര്യ റായെ ഇതില്‍ നിന്ന് രക്ഷിച്ചെടുത്തത് മറ്റൊരു സ്ത്രീയാണ്. ഐശ്വര്യയുടെ മുന്‍ ടാലന്റ് മാനേജര്‍ ആയ സിമോണ്‍ ഷെഫീല്‍ഡ് ആണ് ആ സ്ത്രീ.

അടുത്ത പരിചയം
കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ വച്ച് ഹാര്‍വി ഐശ്വര്യയുമായും അഭിഷേക് ബച്ചനുമായും അടുപ്പമുണ്ടാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ആയിരുന്നു അത്തരത്തില്‍ ഒരു പദ്ധതിയിട്ടത്.

ഒറ്റയ്ക്ക് കിട്ടാന്‍ എന്ത് ചെയ്യണം
ഐശ്വര്യ റായെ ഒറ്റയ്ക്ക് കിട്ടാന്‍ എന്ത് ചെയ്യണം എന്നായിരുന്നത്രെ സിമോണ്‍ ഷെഫീല്‍ഡിനോട് ഹാര്‍വി ചോദിച്ചത്. എന്നാല്‍ അതിന് ചുട്ട മറുപടിയാണ് താന്‍ നല്‍കിയത് എന്ന് സിമോണ്‍ പറയുന്നു.

ഭീഷണിയും
ഐശ്വര്യയെ കാണാന്‍ സൗകര്യം ഏര്‍പ്പെടുത്താത്തതിന്റെ പേരില്‍ സിമോണിന് നേരെ ഭീഷണിയും മുഴക്കിയത്രെ. ഈ ജോലി ചെയ്യാന്‍ സമ്മതിക്കില്ല എന്നായിരുന്നത്രെ ഭീഷണി.

ആക്രമണകാരിയായ പന്നി
അയാള്‍ ഒരു പന്നിയാണ്... ആക്രമണകാരിയായ ഒരു പന്നിയെ പോലെ ആണ് അയാള്‍ നോക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ സിമോണ്‍ പറയുന്നത്.

പച്ചത്തെറി പറഞ്ഞോ?
ഐശ്വര്യയെ ആവശ്യപ്പെട്ട ഹാര്‍വിയോട് താന്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസിദ്ധീകരണ യോഗ്യമല്ലെന്നാണ് സിമോണ്‍ പറയുന്നത്. എന്തായാലും തന്റെ കക്ഷിക്ക് മേല്‍ അയാളുടെ ഒരു ശ്വാസം പോലും വീഴാന്‍ താന്‍ അനുവദിച്ചിട്ടില്ലെന്നാണ് സിമോണ്‍ പറയുന്നത്.

ഐശ്വര്യ പ്രതികരിച്ചിട്ടില്ല
എന്തായാലും സംഗതി ഇന്ത്യയിലും വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. പക്ഷേ ഐശ്വര്യ റായ് ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

അനുവാദമില്ലാതെ തൊട്ടിട്ടില്ല
വിവാദങ്ങള്‍ ഇത്രയും കത്തിപ്പടരുമ്പോഴും ഒരു കുലുക്കവും ഇല്ലാതെ തുടരുകയാണ് ഹാര്‍വി വിന്സ്റ്റീന്. പരസ്പര സമ്മതമില്ലാതെ ഒരാളേയും താന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടില്ല എന്നാണ് അയാളുടെ വാദം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications