ബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കി കോണ്‍ഗ്രസ് സഖ്യം; 6 പ്രമുഖര്‍ കളംമാറുന്നു... റിസോര്‍ട്ട് നീക്കം തുടങ്ങി
ഗുവാഹത്തി: അഞ്ചിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബിജെപി ഭരണത്തിലുള്ളത് അസമില്‍ മാത്രമാണ്. ബിജെപി ഭരണത്തിനെതിരെ പൊതുവികാരം നിലനില്ക്കുന്നു എന്നാണ് അസമിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മൂന്ന് ഘട്ടങ്ങളിലായി അസമിലെ പോളിങ് അവസാനിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും പുതുച്ചേരിയിലും അസമിലുമെല്ലാം ഫല പ്രഖ്യാപനം മെയ് രണ്ടിനാണ്. അതിന് മുമ്പ് ചില കളമൊരുക്കല്‍ നടത്തുകയാണ് അസമിലെ മഹാസഖ്യം. ബിജെപിയെ കാത്തിരിക്കുന്നത് ഉഗ്രന്‍ കെണിയാണ് എന്ന് കോണ്‍ഗ്രസ് സഖ്യം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

മഹാസഖ്യത്തിന് പിന്തുണ
ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്ക് മല്‍സരിച്ച ആറ് പേര് മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു എന്നാണ് വിവരം. ഫല പ്രഖ്യാപനം വന്നാല്‍ ഇവര്‍ നിലപാട് പരസ്യമാക്കും. ഈ ആറ് പേരുമായും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അസമിലെ മഹാസഖ്യത്തിലെ ചില നേതാക്കള്‍ സംസാരിച്ചു.

എഐയുഡിഎഫ് നേതാവ് പറയുന്നു
മഹാസഖ്യത്തോടൊപ്പം ചേര്‍ന്നാണ് ഇത്തവണ ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ് മല്‍സരിച്ചത്. 18 സ്ഥാനാര്‍ഥികളാണ് പാര്‍ട്ടിക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഇതില്‍ പ്രധാനിയാണ് കരീമുദ്ദീന്‍ ബാര്‍ബുയ. ബിജെപിക്കൊപ്പമുള്ള ആറ് പേര് മഹാസഖ്യത്തിനൊപ്പം ചേരാന്‍ റെഡിയായിട്ടുണ്ടെന്ന് കരീമുദ്ദീനാണ് വെളിപ്പെടുത്തിയത്.

ബിജെപി ചാക്കിടുമോ എന്ന് ഭയം
തിരഞ്ഞെടുപ്പിന് പിന്നാലെ മഹാസഖ്യത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കൂടെ ചേര്‍ക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഹാസഖ്യത്തിലെ മിക്ക പാര്‍ട്ടികളുടെയും എംഎല്‍എമാര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ റിസോര്ട്ടുകിലേക്ക് മാറി താമസിക്കുകയാണ്.

രാജസ്ഥാനിലെത്തിയവര്‍
എഐയുഡിഎഫിന്റെ 18 സ്ഥാനാര്‍ഥികളും ജയ്പൂരിലേക്ക് മാറിയിരുന്നു. ഇതില്‍ കരീമുദ്ദീന്‍ മാത്രം അസമിലേക്ക് തിരിക്കുകയാണ്. പ്രചാരണത്തിന് ശേഷം ഒരു ആശ്വാസത്തിനാണ് രാജസ്ഥാനിലേക്ക് പോയതെന്നും ശേഷം അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചുവെന്നും കരീമുദ്ദീന്‍ പറഞ്ഞു. തങ്ങള്‍ക്കൊപ്പമുള്ള ആരും ബിജെപിക്കൊപ്പം പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഡിലെത്തിയവര്‍ വേറെ
അതേസമയം, മഹാസഖ്യത്തിലെ മറ്റൊരു കക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) അംഗങ്ങളെ ഛത്തീസ്ഗഡിലേക്ക് മാറ്റി. ഇവര്‍ റായ്പൂരിലെ റിസോര്‍ട്ടിലേക്ക് എത്തി. ഞായറാഴ്ച റായ്പൂരിലെ ഹോട്ടലില്‍ എത്തിയ ബിപിഎഫിന്റെ ഒമ്പത് അംഗങ്ങളെ പിന്നീട് റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് നേതാക്കള്‍ പറഞ്ഞു.

11 സീറ്റില്‍ ജയിക്കുമെന്ന് ബിപിഎഫ്
ബിപിഎഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം ബിപിഎഫിന്റെയും കോണ്‍ഗ്രസിനെയും നേതാക്കളും ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. നേരത്തെ എന്‍ഡിഎ സഖ്യത്തിലായിരുന്നു ബിപിഎഫ്. അടുത്തിടെയാണ് ഇവര്‍ മഹാസഖ്യത്തില്‍ ചേര്‍ന്നത്. ബോഡോലാന്റ് മേഖലയിലെ 11 സീറ്റില്‍ തങ്ങള്‍ ജയിക്കുമെന്ന് ബിപിഎഫ് നേതാക്കള്‍ പറയുന്നു.

64 എന്ന മാജിക് നമ്പര്‍
126 അംഗ നിയമസഭയാണ് അസമിലേത്. 64 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. കോണ്‍ഗ്രസ് പറയുന്നത് 100 സീറ്റില്‍ ജയിക്കുമെന്നാണ്. ബിപിഎഫ് നേതാവ് ഹഗ്രമ മൊഹിലാരി 70 സീറ്റില്‍ ജയിക്കുമെന്നും പറയുന്നു. അധികാരം നിലനിര്‍ത്തുമെന്നാണ് ബിജെപിയും പറയുന്നത്. എല്ലാ പാര്‍ട്ടികളും ആശങ്കയിലാണ് എന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് നേരത്തെ റിസോര്‍ട്ട് രാഷ്ട്രീയം തുടങ്ങിയതും.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications