കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കി കോണ്‍ഗ്രസ് സഖ്യം; 6 പ്രമുഖര്‍ കളംമാറുന്നു... റിസോര്‍ട്ട് നീക്കം തുടങ്ങി

Google Oneindia Malayalam News

ഗുവാഹത്തി: അഞ്ചിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബിജെപി ഭരണത്തിലുള്ളത് അസമില്‍ മാത്രമാണ്. ബിജെപി ഭരണത്തിനെതിരെ പൊതുവികാരം നിലനില്‍ക്കുന്നു എന്നാണ് അസമിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മൂന്ന് ഘട്ടങ്ങളിലായി അസമിലെ പോളിങ് അവസാനിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും പുതുച്ചേരിയിലും അസമിലുമെല്ലാം ഫല പ്രഖ്യാപനം മെയ് രണ്ടിനാണ്. അതിന് മുമ്പ് ചില കളമൊരുക്കല്‍ നടത്തുകയാണ് അസമിലെ മഹാസഖ്യം. ബിജെപിയെ കാത്തിരിക്കുന്നത് ഉഗ്രന്‍ കെണിയാണ് എന്ന് കോണ്‍ഗ്രസ് സഖ്യം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

മഹാസഖ്യത്തിന് പിന്തുണ

മഹാസഖ്യത്തിന് പിന്തുണ

ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്ക് മല്‍സരിച്ച ആറ് പേര്‍ മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു എന്നാണ് വിവരം. ഫല പ്രഖ്യാപനം വന്നാല്‍ ഇവര്‍ നിലപാട് പരസ്യമാക്കും. ഈ ആറ് പേരുമായും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അസമിലെ മഹാസഖ്യത്തിലെ ചില നേതാക്കള്‍ സംസാരിച്ചു.

എഐയുഡിഎഫ് നേതാവ് പറയുന്നു

എഐയുഡിഎഫ് നേതാവ് പറയുന്നു

മഹാസഖ്യത്തോടൊപ്പം ചേര്‍ന്നാണ് ഇത്തവണ ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ് മല്‍സരിച്ചത്. 18 സ്ഥാനാര്‍ഥികളാണ് പാര്‍ട്ടിക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഇതില്‍ പ്രധാനിയാണ് കരീമുദ്ദീന്‍ ബാര്‍ബുയ. ബിജെപിക്കൊപ്പമുള്ള ആറ് പേര്‍ മഹാസഖ്യത്തിനൊപ്പം ചേരാന്‍ റെഡിയായിട്ടുണ്ടെന്ന് കരീമുദ്ദീനാണ് വെളിപ്പെടുത്തിയത്.

ബിജെപി ചാക്കിടുമോ എന്ന് ഭയം

ബിജെപി ചാക്കിടുമോ എന്ന് ഭയം

തിരഞ്ഞെടുപ്പിന് പിന്നാലെ മഹാസഖ്യത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കൂടെ ചേര്‍ക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഹാസഖ്യത്തിലെ മിക്ക പാര്‍ട്ടികളുടെയും എംഎല്‍എമാര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ റിസോര്‍ട്ടുകിലേക്ക് മാറി താമസിക്കുകയാണ്.

രാജസ്ഥാനിലെത്തിയവര്‍

രാജസ്ഥാനിലെത്തിയവര്‍

എഐയുഡിഎഫിന്റെ 18 സ്ഥാനാര്‍ഥികളും ജയ്പൂരിലേക്ക് മാറിയിരുന്നു. ഇതില്‍ കരീമുദ്ദീന്‍ മാത്രം അസമിലേക്ക് തിരിക്കുകയാണ്. പ്രചാരണത്തിന് ശേഷം ഒരു ആശ്വാസത്തിനാണ് രാജസ്ഥാനിലേക്ക് പോയതെന്നും ശേഷം അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചുവെന്നും കരീമുദ്ദീന്‍ പറഞ്ഞു. തങ്ങള്‍ക്കൊപ്പമുള്ള ആരും ബിജെപിക്കൊപ്പം പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഡിലെത്തിയവര്‍ വേറെ

ഛത്തീസ്ഗഡിലെത്തിയവര്‍ വേറെ

അതേസമയം, മഹാസഖ്യത്തിലെ മറ്റൊരു കക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) അംഗങ്ങളെ ഛത്തീസ്ഗഡിലേക്ക് മാറ്റി. ഇവര്‍ റായ്പൂരിലെ റിസോര്‍ട്ടിലേക്ക് എത്തി. ഞായറാഴ്ച റായ്പൂരിലെ ഹോട്ടലില്‍ എത്തിയ ബിപിഎഫിന്റെ ഒമ്പത് അംഗങ്ങളെ പിന്നീട് റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് നേതാക്കള്‍ പറഞ്ഞു.

11 സീറ്റില്‍ ജയിക്കുമെന്ന് ബിപിഎഫ്

11 സീറ്റില്‍ ജയിക്കുമെന്ന് ബിപിഎഫ്

ബിപിഎഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം ബിപിഎഫിന്റെയും കോണ്‍ഗ്രസിനെയും നേതാക്കളും ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. നേരത്തെ എന്‍ഡിഎ സഖ്യത്തിലായിരുന്നു ബിപിഎഫ്. അടുത്തിടെയാണ് ഇവര്‍ മഹാസഖ്യത്തില്‍ ചേര്‍ന്നത്. ബോഡോലാന്റ് മേഖലയിലെ 11 സീറ്റില്‍ തങ്ങള്‍ ജയിക്കുമെന്ന് ബിപിഎഫ് നേതാക്കള്‍ പറയുന്നു.

64 എന്ന മാജിക് നമ്പര്‍

64 എന്ന മാജിക് നമ്പര്‍

126 അംഗ നിയമസഭയാണ് അസമിലേത്. 64 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. കോണ്‍ഗ്രസ് പറയുന്നത് 100 സീറ്റില്‍ ജയിക്കുമെന്നാണ്. ബിപിഎഫ് നേതാവ് ഹഗ്രമ മൊഹിലാരി 70 സീറ്റില്‍ ജയിക്കുമെന്നും പറയുന്നു. അധികാരം നിലനിര്‍ത്തുമെന്നാണ് ബിജെപിയും പറയുന്നത്. എല്ലാ പാര്‍ട്ടികളും ആശങ്കയിലാണ് എന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് നേരത്തെ റിസോര്‍ട്ട് രാഷ്ട്രീയം തുടങ്ങിയതും.

സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

English summary
AIUDF Says Some BJP leaders contact with us; BPF candidates arrived in Raipur resort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X