കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രിയങ്ക വക; എതിര്‍പ്പുമായി നേതാക്കള്‍ സോണിയക്ക് മുമ്പില്‍

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിന്റെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി അടുപ്പമുള്ള വ്യക്തിയെ നിയമിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ നീക്കത്തിനെതിരെ നേതാക്കള്‍. അജയ് കുമാര്‍ ലല്ലു എംഎല്‍എയെ യുപി കോണ്‍ഗ്രസ് അധ്യക്ഷനാക്കാനാണ് പ്രിയങ്കയുടെ നീക്കം. യുപിയിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് ലല്ലു എന്ന് പ്രിയങ്ക പറയുന്നു. എന്നാല്‍ ഇതിനെതിരെ ഒരുവിഭാഗം കേന്ദ്ര നേതൃത്വത്തെ കണ്ടു. പക്ഷേ പ്രിയങ്കാ ഗാന്ധി തീരുമാനം മാറ്റാന്‍ സാധ്യതയില്ലെന്നാണ് വിവരം.

155

കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി. അവര്‍ നടത്തിയ സമരങ്ങളില്‍ കൂടെ നിന്ന വ്യക്തിയാണ് ലല്ലു. നിലവില്‍ രാജ് ബബ്ബാറാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിയങ്ക ലല്ലുവിനെ നിയമിക്കുന്നത്.

ഭൂമിയെ കാത്തിരിക്കുന്നത് വന്‍നാശം; അപ്രതീക്ഷിത പ്രളയം!! കാട്ടുതീ, ഞെട്ടിക്കുന്ന യുഎന്‍ റിപ്പോര്‍ട്ട്ഭൂമിയെ കാത്തിരിക്കുന്നത് വന്‍നാശം; അപ്രതീക്ഷിത പ്രളയം!! കാട്ടുതീ, ഞെട്ടിക്കുന്ന യുഎന്‍ റിപ്പോര്‍ട്ട്

കിഴക്കന്‍ യുപിയിലെ തംകുഹി രാജ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് ലല്ലു. യുപിയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് ഇദ്ദേഹം. യുപി കേന്ദ്രമായിട്ടാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും ദില്ലി കേന്ദ്രമായിട്ടല്ലെന്നും പ്രിയങ്ക പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എതിര്‍പ്പുള്ള നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ട പരാതി പറഞ്ഞു.

സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്

പ്രിയങ്ക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഗംഗ യാത്രയലും അടുത്തിടെ വെടിവയ്പ്പ് നടന്ന സോനഭദ്രയില്‍ പ്രിയങ്ക നടത്തിയ പ്രതിഷേധത്തിലും കൂടെ നിന്ന നേതാവാണ് ലല്ലു. അതേസമയം, ബ്രാഹ്മണ്‍ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയെ അധ്യക്ഷനാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

English summary
Ajay Lallu Likely to new UP Congress chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X