ദില്ലിയില്‍ ആംആദ്മിയുമായി സഖ്യമില്ലെങ്കില്‍ ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് അജയ് മാക്കന്‍
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദില്ലി കോണ്‍ഗ്രസ് തലവനുമായിരുന്ന അജയ് മാക്കന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് തീരുമാനമായില്ല. ദില്ലിയില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലുള്ള സഖ്യത്തില്‍ ധാരണ വരുത്താതെ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന തീരുമാനത്തിലാണ് അജയ് മാക്കന്‍. സഖ്യത്തിന് താത്പര്യം പ്രകടിപ്പിക്കുന്ന മാക്കന്റെ തീരുമാനത്തോട് നിലവില്‍ ദില്ലിയിലെ കോണ്‍ഗ്രസ് പ്രസിഡന്റായ ഷീല ദീക്ഷിതിന് എതിര്‍പ്പാണ്. ആംആദ്മി പാര്‍ട്ടിയുമായി ഒരു സഖ്യത്തിനും ഷീല ദീക്ഷിത് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ തന്നെ ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി നേരത്തെ തന്നെ സഖ്യത്തിലെത്താന്‍ അജയ് മാക്കന്‍ താത്പര്യപ്പെട്ടിരുന്നു, ഇതിനായി തന്റെ പരമ്പരാഗത സീറ്റായ ന്യൂദില്ലി ലോക്‌സഭ സീറ്റ് വിട്ടുകൊടുക്കാനും അജയ് മാക്കന്‍ തയ്യാറായിരുന്നു. രണ്ട് തവണ മത്സരിച്ച മണ്ഡലമാണിത്. എന്നാല്‍ 2014ല്‍ ബിജെപിയുടെ മീനാക്ഷി ലേഖിയോട് പരാജയപ്പെട്ടിരുന്നു.

ആംആദ്മി സഖ്യത്തിന് തുടക്കം മുതല്‍ താത്പര്യം കാണിച്ച നേതാവായിരുന്നു അജയ് മാക്കന്‍. ആം ആദ്മിയുമായി സഖ്യമില്ലെങ്കില്‍ ദില്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും പറയുന്നു. ദില്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റാവശ്യപ്പെട്ട നേരത്താണ് മാക്കന്‍ നയം വ്യക്തമാക്കിയത്. ദില്ലിയില്‍ താന്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ആംആദ്മി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications