കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊളിച്ചെഴുതി കോൺഗ്രസ്: വർഷാവസാനത്തോടെ രാജസ്ഥാനിൽ പുതിയ സ്റ്റേറ്റ് യൂണിറ്റ്; പദ്ധതികൾ നിരത്തി അജയ് മാക്കൻ

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി പാർട്ടി നേതൃത്വം. വർഷാവസാനത്തോടെ സംസ്ഥാനത്ത് പുതിയ കോൺഗ്രസ് സ്റ്റേറ്റ് യൂണിറ്റ് നിലവിൽ വരുമെന്നും ജനുവരി 31 ഓടെ കോർപ്പറേഷൻ ബോർഡുകളുടെ ചെയർപേഴ്സൺമാർ നലവിൽ വരുമെന്നും എഐസിസിയുടെ അധിക ചുമതലയുള്ള അജയ് മാക്കൻ വ്യക്തമാക്കി.

 രജനീകാന്ത് ആരുടെ കൂടെ; തള്ളാനാവാതെ ഡിഎംകെ സഖ്യവും , ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നിട്ട് സ്റ്റാലിന്‍ രജനീകാന്ത് ആരുടെ കൂടെ; തള്ളാനാവാതെ ഡിഎംകെ സഖ്യവും , ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നിട്ട് സ്റ്റാലിന്‍

 ഐക്യം ഉറപ്പെന്ന്

ഐക്യം ഉറപ്പെന്ന്

രാജസ്ഥാനിലെ കോൺഗ്രസ് പാർട്ടി ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് യാതൊരു വിധത്തിലുള്ള ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചാൽ ബിജെപി ദയനീയമായി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

 സത്യസന്ധനായ നേതാവ്

സത്യസന്ധനായ നേതാവ്

അശോക് ഗെഹ് ലോട്ട് സത്യസന്ധനായ രാഷ്ട്രീയ നേതാവാണ്. അതേ സമയം അദ്ദേഹം പരിചയ സമ്പന്നനായ ഒരു പോരാളിയുമാണ്. എന്നാൽ സച്ചിൻ പൈലറ്റിനെ പാർട്ടിയുടെ സ്വത്ത് എന്നാണ് അജയ് മാക്കൻ വിശേഷിപ്പിച്ചത്. സച്ചിൻ പൈലറ്റ് പാർട്ടി വിട്ടതിന് പിന്നാലെ അസംതൃപ്തരായ 19 എംഎൽഎമാരും കലാപക്കൊടി ഉയർത്തിയതോടെ കോൺഗ്രസ് സർക്കാർ തകർച്ചയുടെ വക്കിലെത്തിയിരുന്നു.

 സർക്കാരിന്റെ നിലനിൽപ്പ്

സർക്കാരിന്റെ നിലനിൽപ്പ്

പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത നേതാക്കളുമായി നടത്തിയ ചർച്ചകളാണ് പിന്നീട് കോൺഗ്രസ് സർക്കാരിനും സംസ്ഥാന യൂണിറ്റിനും രക്ഷയായത്. സംസ്ഥാന നേതൃത്വത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മകൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി സംഘടന കെസി വേണുഗോപാൽ, മുതിർന്ന പാർട്ടി നേതാവ് അഹമ്മദ് പട്ടേൽ എന്നിവരടങ്ങിയ മൂന്നംഗ സമിതിയ്ക്ക് രൂപം നൽകുകയും ചെയ്തിരുന്നു.

പൊളിച്ചെഴുത്ത്

പൊളിച്ചെഴുത്ത്

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പാനൽ മൂന്നുതവണ കൂടിക്കാഴ്ച നടത്തിയെന്നും എന്നാൽ പട്ടേലിന്റെ നിര്യാണത്തിനുശേഷം അദ്ദേഹവും വേണുഗോപാലും മറ്റ് രണ്ട് അംഗങ്ങളും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയെന്നും മാക്കൻ വ്യക്തമാക്കി. പുതിയ പിസിസിയെയും ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും തലവന്മാരെ നിയമിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും മാക്കൻ പറഞ്ഞു.

 പ്രശ്നപരിഹാരത്തിന്

പ്രശ്നപരിഹാരത്തിന്

സംസ്ഥാനത്ത് കുറച്ചു കാലമായി ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ട്, സംസ്ഥാന കോൺഗ്രസിനുള്ളിൽ നിന്ന് ഒരു വിഭാഗവും പുറത്തുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. "ഞങ്ങൾ വിശദമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ് എന്നിവരുമായി ആശയവിനിമയം നടത്തുന്നതിനായി സമയപരിധി ഞങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ 20 നകം രാജസ്ഥാനിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവസാനിക്കും. ഈ വർഷം അവസാനിക്കുന്നതിനുമുമ്പ്, പി‌സി‌സി പ്രസിഡന്റ് എ‌ഐ‌സി‌സി പ്രസിഡന്റിന്റെ കൂടുതൽ അംഗീകാരത്തിനായി പി‌സി‌സി എക്സിക്യൂട്ടീവ് ബോഡിക്ക് വേണ്ടിയുള്ള തന്റെ നിർദ്ദേശം ഐസിസിസി പ്രസിഡന്റിന് സമർപ്പിക്കുമെന്നും അജയ് മാക്കൻ പറഞ്ഞു.

English summary
Ajay Maken says New Congress Unit in Rajasthan by end of 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X