കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താൻ എഫ് 16 ഉപയോഗിച്ചതിന് തെളിവുണ്ട്; അമേരിക്കയെയും ബോധിപ്പിച്ച് അജിത് ഡോവല്‍.. പാകിസ്താൻ പെടും

  • By Desk
Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുടെലുത്ത സംഘര്‍ഷത്തെ കുറിച്ചും എഫ് 16 യുദ്ധവിമാനം ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച പാകിസ്താന്‍ നടപടിയെ കുറിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് സുരക്ഷ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തി. അജിത് ഡോവല്‍ യുഎസ് സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ എഫ് 16 വിമാനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തെളിവുകള്‍ പങ്ക് വച്ചത്. എഫ് 16 അല്ല ഉപയോഗിച്ചതെന്ന് പാകിസ്താന്‍ പറഞ്ഞെങ്കിലും ഇന്ത്യയുടെ പക്കല്‍ ഇത് സംബന്ധിച്ച് തെളിവുണ്ടായിരുന്നു.

doval

ഇതോടൊപ്പം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് നേതാവ് മുഹമ്മദ് അസ്ഹറിനെ ആഗോ ഭീകരാനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ പുതിയ പ്രമേയം അവതരിപ്പിക്കാനും ഇരു രാജ്യങ്ങളും ആലോചിക്കുന്നുണ്ട്. പുല്‍വമാ ഭീകരാക്രമണവും തുടര്‍ന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

<strong> ''പശുവിന്റെ മൂത്രം കുടിക്കുന്ന ഹിന്ദുക്കള്‍''.. ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ പാകിസ്താനിലെ സാംസ്കാരിക മന്ത്രിയുട പണി പോയി!! പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷത്തെയല്ല പറഞ്ഞതെന്ന് വിവാദ നായകനായ മന്ത്രി.. പിന്നെ ആരെ??</strong> ''പശുവിന്റെ മൂത്രം കുടിക്കുന്ന ഹിന്ദുക്കള്‍''.. ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ പാകിസ്താനിലെ സാംസ്കാരിക മന്ത്രിയുട പണി പോയി!! പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷത്തെയല്ല പറഞ്ഞതെന്ന് വിവാദ നായകനായ മന്ത്രി.. പിന്നെ ആരെ??

യുഎസിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് എഫ് 16 വിമാനം ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ച പാകിസ്താന്‍ നടപടിയെ കുറിച്ചും ചര്‍ച്ച നടത്തി. എപ് 16 ന്‍ ഉപയോഗിച്ചതിന് തെളിവായി ഇന്ത്യ നല്‍കിയ വിമാനത്തിന്റെ അവശിഷ്ടവും പാകിനെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന് കരുതുന്നു. അസ്ഹറിനെ ആഗോള ഭീകരനാക്കാന്‍ പുതിയ നീക്കവുമായി പോകുകയാണ് യുഎസ്,ബ്രിട്ടന്‍,ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍.

അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ പാകിസ്താനെ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം പാകിസ്താന് അംഗീകരിക്കേണ്ടി വരും. എന്നാല്‍ ചൈനയുടെ വീറ്റോ കൊണ്ടാണ് ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് തടസമാകുന്നത്.

English summary
Ajit Doval discussed with US counter part John Bolton that the Pak use of F16 and declaring Masood Azhar as global terrorist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X