കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ഡോവലിനെ ഇറക്കി മോദി; ചൈന വഴങ്ങിയത് ഇങ്ങനെ... രണ്ടു മണിക്കൂര്‍ വീഡിയോ കോള്‍

Google Oneindia Malayalam News

ദില്ലി: ആഴ്ചകളായി ലഡാക്ക് അതിര്‍ത്തി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് സൈനിക തലത്തില്‍ ചൈനയുമായി ചര്‍ച്ചകള്‍ ഒട്ടേറെ നടന്നു. എന്നാല്‍ കാര്യമായ പുരോഗതിയുണ്ടായില്ല. തിങ്കളാഴ്ച പുറത്തുവന്ന വാര്‍ത്ത ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ ഒരുപോലെ അതിര്‍ത്തിയിലെ ഗല്‍വാനില്‍ നിന്ന് അകലം പാലിക്കാന്‍ തീരുമാനിച്ചുവെന്നാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ഇടപെടലാണ് ചൈനയുടെ നയംമാറ്റത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒരുമിച്ച് നീങ്ങാന്‍

ഒരുമിച്ച് നീങ്ങാന്‍

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അജിത് ഡോവല്‍ രണ്ടു മണിക്കൂറാണ് ഞായറാഴ്ച വൈകീട്ട് വീഡിയോ കോള്‍ ചെയ്തത്. ഒടുവില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ പിന്‍മാറാമെന്ന ധാരണയിലെത്തുകയായിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കണമെന്ന അജണ്ടയില്‍ ഊന്നിയായിരുന്നു ചര്‍ച്ച. ഭാവിയില്‍ വിവാദങ്ങളില്ലാതിരിക്കാന്‍ ഒരുമിച്ച് നീങ്ങാനും തീരുമാനിച്ചുവെന്നാണ് വിവരം.

എല്ലാ വിഷയങ്ങളും

എല്ലാ വിഷയങ്ങളും

അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രിയും ചര്‍ച്ച നടത്തിയ കാര്യം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. അടുത്തിടെ അതിര്‍ത്തിയില്‍ നടന്ന എല്ലാ വിഷയങ്ങളും ചര്‍ച്ചയായെന്നും മന്ത്രാലയം പറയുന്നു.

ഇരുരാജ്യങ്ങളും പിന്‍വലിച്ചു

ഇരുരാജ്യങ്ങളും പിന്‍വലിച്ചു

ലഡാക്കിലെ ഗല്‍വാന്‍ അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികരെ പിന്‍വലിക്കേണ്ട ആവശ്യകത ബോധ്യപ്പെടുകയും അംഗീകരിക്കുകയും ചെയ്തുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തൊട്ടുപിന്നാലെ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മേഖലയില്‍ നിന്ന് പിന്‍മാറി.

ശക്തമായ സമ്മര്‍ദ്ദം

ശക്തമായ സമ്മര്‍ദ്ദം

ജൂണ്‍ 15ന് അതിര്‍ത്തിയലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈനീസ് കമ്പനികളുമായുള്ള എല്ലാ കരാറുകളും ഇന്ത്യ പിന്നീട് റദ്ദാക്കി. ചൈനീസ് ആപ്പുകളും നിരോധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൈനയ്ക്ക് സൃഷ്ടിക്കുന്നതായിരുന്നു ഇന്ത്യയുടെ ഈ നീക്കം. ഇതെല്ലാം ചൈനയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അജിത് ഡോവലിന്റെ ഇടപെടല്‍

അജിത് ഡോവലിന്റെ ഇടപെടല്‍

നേരത്തെ രാജ്യം പ്രതിസന്ധി നേരിട്ട പല ഘട്ടത്തിലും അജിത് ഡോവലിന്റെ ഇടപെടല്‍ ഗുണം ചെയ്തിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇദ്ദേഹത്തെ ക്യാബിനറ്റ് പദവി നല്‍കിയതും ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കിയതും. ദില്ലി കലാപ വേളയിലും കശ്മീര്‍ പ്രതിസന്ധിയിലായപ്പോഴും അജിത് ഡോവല്‍ നേരിട്ടെത്തിയിരുന്നു.

സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...

Recommended Video

cmsvideo
Doval speaks to Chinese foreign minister, both agree to expedite disengagement | Oneindia Malayalam

നരേന്ദ്ര മോദിയുടെ 'വന്‍ വീഴ്ചകള്‍' അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി; എച്ച്ബിഎസ് പഠനവിധേയമാക്കുംനരേന്ദ്ര മോദിയുടെ 'വന്‍ വീഴ്ചകള്‍' അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി; എച്ച്ബിഎസ് പഠനവിധേയമാക്കും

നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ രോഗംനടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ രോഗം

English summary
NSA Ajit Doval held talks with Chinese Foreign Minister over video call for Two hours before Army Pullback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X