കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ഡോവല്‍ ഇടപെട്ടു; വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യ-പാക് സേനകള്‍, സ്വാഗതം ചെയ്ത് യുഎന്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി പാലിക്കാന്‍ പരസ്പര ധാരണയിലെത്തി ഇരുരാജ്യങ്ങളും. ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വം വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പാക് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള‍് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ് മൊയീദ് യൂസഫുമായി അജിത് ഡോവല്‍ ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരിട്ടും ഇന്റർലോക്യൂട്ടർ വഴിയും ഇരുവരും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ പാകിസ്താന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

ചർച്ചകളിൽ തീരുമാനിച്ച വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എന്നിവരുമായി സ്ഥിരമായി പങ്കുവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം സേനാ വെടിനിർത്തൽ ധാരണയെ പിന്തുണച്ച പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, സൈന്യങ്ങൾ തമ്മിലുള്ള ധാരണയാണ് ഇതെന്നാണ് പ്രതികരിച്ചത്. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് ധാരണയായെങ്കിലും അതിര്‍ത്തിയിലെ നേസാ വിന്യാസത്തില്‍ തല്‍ക്കാലം കുറവ് വരുത്തില്ല.

india-pakistan

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം

നിയന്ത്രണരേഖയിലെ താമസക്കാരുടെ ദുരിതം കുറയ്ക്കാനാണെന്നും ഭീകരവാദികള്‍ക്കെതിരായ നടപടി കര്‍ശനമായി തന്നെ തുടരുമെന്നുമാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ഐക്യരാഷ്ട്ര സഭയും സ്വാഗതം ചെയ്തു. ഈ ധാരണ തെക്കനേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകരമാവുമെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. അതേസമയം കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ 5133 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിലൂടെ 24 സേനാംഗങ്ങള്‍ വീരമൃത്യു വരിക്കുകയും 22 ഗ്രാമീണരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

നിവേദ പെതുരാജിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

English summary
Ajit Doval intervenes; India-Pakistan troops announce ceasefire, US And un welcomes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X