കേരള കേഡറിലെ ഐപിഎസ് ഓഫീസര്‍; ഈ മനുഷ്യനാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്, അജിത് ഡോവല്‍
ന്യൂഡല്‍ഹി: ചുട്ട മറുപടി കൊടുത്ത ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് മുമ്പില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതോടെ മാധ്യമങ്ങളില്‍ നിറയുന്നത് അജിത് ഡോവലിന്റെ പേരാണ്. ഇന്ത്യ വേദനിച്ച വേളയില്‍ എല്ലാം ശത്രുവിന്റെ മടയില്‍ കയറി പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുംവിധം തന്ത്രവും കരുത്തും ഒത്തിണങ്ങിയ മുന്നണിപ്പോരാളി. 2005ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ 2014ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു.
പിന്നീട് ഇന്ത്യ നടത്തിയ സൈനിക ഓപറേഷനുകളിലെല്ലാം അജിത് ഡോവലിന്റെ കൈകളുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ഓപറേഷന് സിന്ദൂറിലൂടെ പാകിസ്താനിലും പാക് അധീന കശ്മീരിലും കയറി ഭീകരരുടെ താവളം തകര്‍ത്തതിന് പിന്നിലും അജിഡ് ഡോവല്‍ തന്നെ. സിവിലയിന്സിന് പ്രയാസം സൃഷ്ടിക്കാതെ, പാക് സൈന്യത്തെ തൊടാതെ, ഭീകര കേന്ദ്രങ്ങള്‍ കൃത്യമായി ആക്രമിക്കാന്‍ സാധിച്ചത് ഡോവലിന്റെ മികവുറ്റ ചടുല നീക്കങ്ങള്‍ കാരണമാണ്.

ഇന്ത്യന്‍ സുരക്ഷാ ഇടനാഴികളില്‍ എപ്പോഴും ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന പേരാണ് അജിത് ഡോവലിന്റേത്. ഇദ്ദേഹത്തിന് ഇന്ത്യയുടെ ജെയിംസ് ബോണ്ട് എന്ന ഒരു വിളിപ്പേരുമുണ്ട്. 1945ല്‍ ഉത്തരാഖണ്ഡില്‍ ജനിച്ച അജിത് ഡോവല്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഡല്‍ഹി, അജ്മീര്‍ എന്നിവിടങ്ങളിലായിരുന്നു. 1967ല്‍ ആഗ്ര സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോവല്‍ തൊട്ടടുത്ത വര്‍ഷം കേരള കേഡറില്‍ ഐപിഎസ് നേടി.
മിസോറാമില്‍ വച്ച് സൈന്യം പിടിച്ചു
മിസോറാമിലും പഞ്ചാബിലും പാകിസ്താനിലും അദ്ദേഹം നടത്തിയ രഹസ്യനീക്കങ്ങള്‍ നേരത്തെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഐബിയിലേക്ക് ഔദ്യോഗിക ജീവിതം മാറിയ അജിത് ഡോവല്‍ 1972 മുതല്‍ മിസോറാമിലായിരുന്നു പ്രവര്‍ത്തനം. ലാല്ഡെങ്കയുടെ നേതൃത്വത്തിലുള്ള മിസോ വിമതര്‍ പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കിയിരുന്ന കാലമായിരുന്നു അത്.
രഹസ്യ ഏജന്റായി അഞ്ച് വര്‍ഷത്തോളം ഐസ്വാളിലായിരുന്നു അജിത് ഡോവല്‍. മിസോ വിമതരുടെ ആളായിട്ടാണ് ഇദ്ദേഹത്തെ സൈന്യം പിടികൂടിയത്. പിന്നീടാണ് അദ്ദേഹം നമ്മുടെ ആളാണ് എന്ന് അറിഞ്ഞതെന്ന് പഴയ ഓര്‍മകള്‍ ചികഞ്ഞെടുക്കവെ ലഫ്. ജനറല്‍ ജെഎഫ്ആര്‍ ജേക്കബ് പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമത സംഘങ്ങളെ ഒതുക്കുന്നതില്‍ അജിത് ഡോവലിന്റെ പ്രവര്‍ത്തനം ഏറെ സഹായകമായിരുന്നു.
ഖലിസ്താനികളെ പറ്റിച്ച ഓട്ടോക്കാരന്
പിന്നീട് പഞ്ചാബിലേക്ക് ഖലിസ്താനികളെ തുരത്താന്‍ നിയോഗിക്കപ്പെട്ടതും അജിത് ഡോവലിനെ തന്നെ. അവിടെ ഒരു ഓട്ടോറിക്ഷക്കാരന്റെ റോളിലായിരുന്നു അദ്ദേഹം. സുവര്‍ണക്ഷേത്രത്തില്‍ നിന്ന് ഖലിസ്താനികളെ തുടച്ചുനീക്കിയ ഓപറേഷന് ബ്ലാക്ക് തണ്ടറില്‍ അജിത് ഡോവല്‍ മുഖ്യപങ്ക് വഹിച്ചു. ഐഎസ്ഐ ഏജന്റാണെന്ന് ധരിപ്പിച്ച് ഖലിസ്താനികളുടെ വിശ്വാസം നേടാനായത് ഡോവലിന് ഒരുപിടി രഹസ്യവിവരം ലഭിക്കാന്‍ സഹായകമായി. ക്ഷേത്രത്തിനകത്തെ ഖലിസ്താനികളെ നീക്കങ്ങള്‍ വ്യക്തമായി ചോര്‍ത്താന്‍ ഇതുവഴി സാധിച്ചു.
കീര്‍ത്തി ചക്ര പുരസ്കാരം നേടിയ ആദ്യ പോലീസ് ഓഫീസറാണ് അജിത് ഡോവല്‍. പാകിസ്താനില്‍ രഹസ്യ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ലാഹോറിലെ പള്ളിയില്‍ വച്ച് അദ്ദേഹത്തെ ഒരു വൃദ്ധന് തിരിച്ചറിഞ്ഞ സംഭവവും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലാഹോറില്‍ വച്ച് കൃത്രിമ മീശ ഇളകിയപ്പോള്‍ മറ്റൊരാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ സംഭവവും അജിത് ഡോവലിനെ കുറിച്ചുണ്ട്.
കാണ്ഡഹാര്‍ വിമാന റാഞ്ചല്‍
1999ല്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിന് ശേഷം ബന്ദികളെ മോചിപ്പിക്കാന്‍ വേണ്ടി ചര്‍ച്ച നടത്തിയതും അജിത് ഡോവലായിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അഞ്ച് തീവ്രവാദികള്‍ റാഞ്ചി കാണ്ഡഹാറിലേക്ക് കൊണ്ടുപോയത്. ദിവസങ്ങള്‍ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നു അത്. മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികളെ വിട്ടുകൊടുത്താണ് അന്ന് ബന്ദികളെ മോചിപ്പിച്ചത്. ബന്ദികളായ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സാധിച്ചെങ്കിലും ഇന്ത്യന്‍ ജയിലിലുണ്ടായിരുന്ന തീവ്രവാദികളെ വിട്ടയക്കേണ്ടി വന്നതില്‍ ഡോവലിന് വലിയ വിഷമം ഉണ്ടായിരുന്നുവത്രെ.
2005ല്‍ ഐബി ഡയറക്ടര്‍ ആയിട്ടാണ് അജിത് ഡോവല്‍ വിരമിച്ചത്. മോദി അധികാരത്തിലെത്തിയതോടെ 2014ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി. കശ്മീരിലെ ഉറി ആക്രമണത്തിന് തിരിച്ചടിയായി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതും പുല്‍വാമ ആക്രമണത്തിന് മറുപടിയായി ബാലാക്കോട്ടില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതുമടക്കം നിരവധി സൈനിക നീക്കങ്ങളുടെ പിന്നില്‍ അജിത് ഡോവലായിരുന്നു. ഓപറേഷന് സിന്ദൂറിലൂടെ അദ്ദേഹത്തിന്റെ പേര് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications