Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയേയും ഇന്ത്യയ്ക്ക് ഭയമില്ല,സൗദിനയതന്ത്രഞ്ജന്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ ഡോവല്‍ ഇടപെടുന്നു

റിയാദ്: സൗദി നയതന്ത്ര ഉദ്യോഗസ്ഥനെതിരായ ബലാത്സംഗക്കേസില്‍ ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലാതെ പരിഹരിയ്ക്കുന്നതിന് വേണ്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടുന്നു. സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ മെച്ചപ്പെട്ട നയതന്ത്രബന്ധമാണ് പുലര്‍ത്തുന്നത്. ഈ ബന്ധത്തിന് വിള്ളല്‍ വീഴ്ത്താതെ പ്രശ്‌നം പരിഹരിയ്ക്കുകെ ഏറെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ രംഗത്തിറിങ്ങിയത്.

നേപ്പാളികളായ അമ്മയേയും മകളേയും സൗദി നയതന്ത്രഞ്ജന്‍ തന്റെ വസതിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. മാസങ്ങളോളം തടവിലാക്കപ്പെട്ട സ്ത്രീകളെ പലര്‍ക്കായി കാഴ്ച വച്ചിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഇരുപതോളം പേര്‍ ഇവരെ പീഡിപ്പിച്ചതായാണ് വിവരം. എന്നാല്‍ സൗദി സ്ഥാനപതിയും ഭാര്യയും ആരോപണങ്ങളെ നിഷേധിച്ചിരുന്നു.

Ajith Dovel

നയതന്ത്രപരിരക്ഷ ഉള്ളതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുക പ്രയാസമാണ്. അതേ സമയം ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിര ഉയര്‍ന്ന പരാതി കണ്ടില്ലെന്ന് നടിയ്ക്കാനും വയ്യ. അന്വേഷണത്തോട് സഹകരിയ്ക്കുമെന്ന് സൗദി അറേബ്യ ആദ്യം വ്യക്തമാക്കിയെങ്കിലും പുരോഗതി ഉണ്ടായില്ല. അതേ സമയം ഗുഡ്ഗാവ് പൊലീസിന്റെ കേസ് അന്വേഷണ രീതയോടുള്ള എതിര്‍പ്പും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അന്വേഷണവുമായി ബന്ധപ്പെട്ട് അനുവാദമില്ലാതെ പൊലീസ് തന്റെ വീട്ടില്‍ കടന്നുവെന്നാണ് ആരോപണം. അജിത് ഡോവല്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ കേസ് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ അധികം വൈകാതെ ധാരണയില്‍ എത്തുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+