കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരികൾക്കൊപ്പം ഭക്ഷണം പങ്കിട്ട് അജിത് ഡോവൽ; സ്ഥിതിഗതികൾ വിലയിരുത്താൻ വീണ്ടും കശ്മീരിൽ

Google Oneindia Malayalam News

ഷോപ്പിയാൻ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീർ താഴ്വരയിൽ സന്ദർശനം നടത്തി. പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തിയ ഡോവൽ കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തു. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 35 എ വകുപ്പുകൾ എടുത്തുമാറ്റുകയും കശ്മീരിനെ രണ്ടായി വിഭജിക്കാൻ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദർശനം.

ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം പരിമിതപ്പെടുത്തുമെന്ന് പാകിസ്താൻ; ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കിഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം പരിമിതപ്പെടുത്തുമെന്ന് പാകിസ്താൻ; ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കി

കശ്മീരിലെ സാധാരണക്കാരായ ജനങ്ങൾക്കൊപ്പം വഴിയോരത്തിരുന്ന് ഭക്ഷണം കഴിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്ന അജിത് ഡോവലിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. കേന്ദ്രസർക്കാർ നടപടിയെ കുറിച്ച് പ്രദേശവാസികളോട് വിശദീകരിക്കുന്ന അജിത് ഡോവൽ ജനക്ഷേമത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും വിശദീകരിച്ചു.

ajit doavl

സിആർപിഎഫ്, ജമ്മു കശ്മീരിലെ പോലീസ് സേനാംഗങ്ങൾ എന്നിവരുമായി അജിത് ഡോവൽ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാര്യങ്ങൾ എങ്ങനെ പോകുന്നു? നിങ്ങൾക്ക് എന്ത് തോന്നുന്നു? തുടങ്ങിയ ഡോവലിന്റെ ചോദ്യങ്ങളോട് എല്ലാം നന്നായി എന്ന് ചിലർ പ്രതികരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ആർട്ടിക്കിൾ 370 എടുത്തുകളയുമെന്നും കശ്മീരിനെ വിഭജിക്കുമെന്നും അമിത് ഷാ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അജിത് ഡോവൽ കശ്മീരിൽ എത്തുന്നത്. നിർണായ പ്രഖ്യാപനം പാർലമെന്റിൽ നടത്തുന്നതിന് മുമ്പ് വൻ മുന്നൊരുക്കങ്ങളാണ് താഴ്വരയിൽ സർക്കാർ ഒരുക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിആർപിഎഫ് ജവാന്മാരെ കശ്മീരിൽ വിന്യസിച്ചിരുന്നു. പ്രദേശത്തെ ഇന്റർനെറ്റ്, ടെലഫോൺ ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.

English summary
Ajit Dovel visited Kashmir and interacts with people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X