കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ജോഗിയുടെ എംഎല്‍എ സ്ഥാനം തെറിക്കും, മണ്ഡലവും നഷ്ടമാകും, കുരുക്കിട്ട് സര്‍ക്കാര്‍!!

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിക്ക് എംഎല്‍എ സ്ഥാനം നഷ്ടപ്പെടേക്കും. ജോഗിയുടെ ജാതി സംബന്ധിച്ച കുരുക്കാണ് അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നത്. ജോഗി ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നാണ് ഹൈക്കോടതി നിയമിച്ച കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ജോഗി ഏത് വിഭാഗത്തിലുള്ള നേതാവാണെന്ന് കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

1

ആദിവാസി വിഭാഗമാണെന്ന് തെളിയിക്കുന്ന ജോഗിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ മാര്‍വാഹിയില്‍ നിന്നുള്ള എംഎല്‍എയാണ് അജിത് ജോഗി. അതേസമയം ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതോടെ അജിത് ജോഗിയുടെ എംഎല്‍എ സ്ഥാനവും നഷ്ടമാകും. അയോഗ്യനാവുകയും ചെയ്യും. മാര്‍വാഹി സീറ്റ് ആദിവാസി സംവരണ മണ്ഡലമാണ്. ആദിവാസി വിഭാഗമല്ലാത്തതോടെ ഇത് നിയമപ്രകാരമല്ലാതെ വിജയിച്ച മണ്ഡലമായി കണക്കാക്കും.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു ജോഗി. മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം കോണ്‍ഗ്രസുമായി ഇടഞ്ഞ് പാര്‍ട്ടി വിടുകയും, സ്വന്തം പാര്‍ട്ടിയായ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ അടുത്ത മുഖ്യമന്ത്രിയായി ജോഗി വീണ്ടുമെത്തുമെന്ന പ്രചാരണവും ശക്തമായിരുന്നു.

ഛത്തീസ്ഗഡ് എസ്‌സി, എസ്ടി, ഒബിസി നിയമപ്രകാരം ജോഗിക്കെതിരെയുള്ള നടപടി വേഗത്തിലാക്കാനും കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും വേഗം ജോഗിയും സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുക്കാനാണ് ഉത്തരവ്. ഐഎഎസ് ഓഫീസര്‍ റീന ബാബ കാംഗ്ലെയുടെ നേതൃത്വത്തിലുള്ള മറ്റൊരു കമ്മിറ്റിയും ജോഗി ആദിവാസി വിഭാഗമല്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപണം തെളിയിക്കാനുള്ള രേഖകളും തെളിവുകളും ഹാജരാക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെന്ന് ജോഗി പറയുന്നു. ബിജെപി സര്‍ക്കാരിന് പിന്നാലെ ഇപ്പോള്‍ കോണ്‍ഗ്രസും തന്റെ പിന്നാലെയാണെന്ന് ജോഗി പറഞ്ഞു.

177 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം.... ജസ്റ്റ് മിസ്സായി ഭൂമി, 48 മണിക്കൂറില്‍ ഞെട്ടി വിറച്ച് നാസ!!177 അടിയുള്ള ഭീമാകാരനായ ഛിന്നഗ്രഹം.... ജസ്റ്റ് മിസ്സായി ഭൂമി, 48 മണിക്കൂറില്‍ ഞെട്ടി വിറച്ച് നാസ!!

English summary
ajit jogi may lose assembly seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X