കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

്അജിത് ജോഗി ഇത്തവണ മത്സരിക്കാനില്ല.... അപ്രതീക്ഷിത നീക്കത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഇത്തവണ അജിത് ജോഗി മത്സരിക്കില്ല. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് നേട്ടമുണ്ടാക്കുന്ന കാര്യമാണിത്. ബിജെപിയുടെ ബി ടീമാണെന്ന് ഇതുവരെ ആരോപണം നേരിട്ട ജോഗി രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്നാണ് സൂചന. പക്ഷേ ജോഗി മത്സരിച്ചില്ലെങ്കില്‍ അത് ബിഎസ്പിക്ക് വലിയ തിരിച്ചടിയാവും. അദ്ദേഹത്തിന്റെ പാര്‍ട്ടിയേക്കാള്‍ ജോഗിയെന്ന നേതാവിനാണ് സംസ്ഥാനത്ത് വിലയുള്ളത്.

ജോഗിയുടെ മികവില്‍ കൂടുതല്‍ സീറ്റ് നേടാമെന്നായിരുന്നു മായാവതി കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ നീക്കം മായാവതിയെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപിയെയും അമ്പരിപ്പിച്ചിരിക്കുകയാണ് ജോഗിയുടെ നീക്കങ്ങള്‍. കോണ്‍ഗ്രസ് ഇതിനനുസരിച്ചുള്ള നീക്കങ്ങളാണ് ഇനി നടത്താന്‍ പോകുന്നത്. ജോഗിയുടെ ഭാര്യയെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ മകന്‍ അമിത് ജോഗി നടത്തി കൊണ്ടിരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് അജിത് ജോഗി തന്നെയാണ് വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് വേണ്ടി സംസ്ഥാനം ഭരിച്ച നേതാവാണ് അദ്ദേഹം. താന്‍ പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഛത്തീസ്ഗഡിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ജോഗി. രാജ്‌നന്ദ്ഗാവില്‍ ബിജെപിയുടെ മുഖ്യമന്ത്രി രമണ്‍ സിംഗിനെതിരെ മത്സരിക്കുമെന്ന് അജിത് ജോഗി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സഖ്യത്തില്‍ അമ്പരപ്പ്

സഖ്യത്തില്‍ അമ്പരപ്പ്

ബിഎസ്പിയും സിപിഐയും അടങ്ങുന്ന സഖ്യത്തിന് ജോഗിയുടെ പിന്‍വാങ്ങല്‍ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. ജോഗിയുണ്ടെങ്കില്‍ ഇവര്‍ സംസ്ഥാനത്ത് കിംഗ് മേക്കറാവുമെന്നായിരുന്നു പ്രവചനം. അതേസമയം രാജ്‌നന്ദ്ഗാവില്‍ രമണ്‍ സിംഗിനെ ആരു നേരിടുമെന്ന കാര്യത്തിലും സഖ്യത്തില്‍ ആശയക്കുഴപ്പമുണ്ട്. നേരത്തെ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് അജിത് ജോഗി അടക്കം 46 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. എന്നാല്‍ ജോഗിയുടെ പെട്ടെന്നുള്ള തീരുമാനം പട്ടികയുടെ പ്രസക്തി ഇല്ലാതാക്കുന്നതാണ്.

കോണ്‍ഗ്രസിന് പ്രതീക്ഷ

കോണ്‍ഗ്രസിന് പ്രതീക്ഷ

ജോഗി മത്സരിക്കുന്നില്ലെന്നും മഹാസഖ്യത്തിന്റെ ഭാവി അവതാളത്തിലാകും. ഇതില്‍ ഏറെ പ്രതീക്ഷിക്കുന്നത് കോണ്‍ഗ്രസാണ്. ജോഗി മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിച്ച് പോകാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ജോഗിയെ പോലെ കരുത്തരായ മറ്റ് സ്ഥാനാര്‍ത്ഥികള്‍ മഹാസഖ്യത്തില്‍ ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇത് കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ബിഎസ്പി വലിയ ശക്തിയല്ലെന്ന് കോണ്‍ഗ്രസിന് അറിയാം.

ബിഎസ്പിക്ക് ആശങ്ക

ബിഎസ്പിക്ക് ആശങ്ക

അജിത് ജോഗി ഉള്ളത് കൊണ്ടാണ് ബിഎസ്പി ജനതാ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. അദ്ദേഹം മത്സരിച്ചിട്ടില്ലെങ്കില്‍ ബിഎസ്പിയുടെ സാധ്യതകളെ അത് ബാധിക്കും. മായാവതി ഇക്കാര്യം അജിത് ജോഗിയെ അറിയിക്കുമെന്നാണ് സൂചന. അതേസമയം ബിഎസ്പിക്ക് വേണ്ടി താന്‍ പ്രചാരണത്തിനിറങ്ങാമെന്ന് അദ്ദേഹം വാക്കുനല്‍കിയിട്ടുണ്ട്. നിലവില്‍ ജോഗിയുടെ പാര്‍ട്ടിക്ക് ഉള്ള മുന്‍തൂക്കം അദ്ദേഹം മത്സരിക്കുന്നില്ലെങ്കില്‍ നഷ്ടമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പകരം വെക്കാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും അവര്‍ക്കില്ല.

90 മണ്ഡലങ്ങള്‍....

90 മണ്ഡലങ്ങള്‍....

സംസ്ഥാനത്തെ 90 മണ്ഡലങ്ങളിലും അജിത് ജോഗി പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹത്തിന്റെ മകന്‍ അമിത് ജോഗി പറഞ്ഞു. ഇതുകൊണ്ടാണ് അദ്ദേഹം മത്സരിക്കാന്‍ ഇറങ്ങാത്തതെന്നും അമിത് പറഞ്ഞു. അതേസമയം ബിജെപിക്ക് അവസരം നല്‍കുന്നതാണ് ഈ തീരുമാനമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ പ്രതിപക്ഷത്തില്ലെന്ന് ചൂണ്ടിക്കാട്ടി എളുപ്പത്തില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിക്കും. ഇത് കണ്ടറിഞ്ഞിട്ടാണ് ജോഗി നീക്കങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു.

ഡബ്ല്യുസിസിയെ വിടാതെ സിദ്ദിഖ്..... അവര്‍ അമ്മയെ തകര്‍ക്കാന്‍ ശ്രമിക്കുവെന്ന് ആരോപണം!!ഡബ്ല്യുസിസിയെ വിടാതെ സിദ്ദിഖ്..... അവര്‍ അമ്മയെ തകര്‍ക്കാന്‍ ശ്രമിക്കുവെന്ന് ആരോപണം!!

രാജസ്ഥാനില്‍ മാനവേന്ദ്ര സിംഗ് നിര്‍ണായകമാകും.... ജാട്ടുകളും രജപുത്രരും കോണ്‍ഗ്രസിന് പിന്തുണ നല്‍കുംരാജസ്ഥാനില്‍ മാനവേന്ദ്ര സിംഗ് നിര്‍ണായകമാകും.... ജാട്ടുകളും രജപുത്രരും കോണ്‍ഗ്രസിന് പിന്തുണ നല്‍കും

English summary
ajit jogi not to contest chhattisgarh polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X