• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അജിത് പവാറിന് ധനകാര്യം.... ആദിത്യക്ക് പരിസ്ഥിതി മന്ത്രാലയം, മഹാരാഷ്ട്രയില്‍ പ്രതിസന്ധി തീരുന്നു!!

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നു. അജിത് പവാറിന് ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വകുപ്പ് നിര്‍ണയത്തില്‍ വില്ലനായത് കോണ്‍ഗ്രസാണ്. ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ് സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. നേരത്തെ സഖ്യം രൂപീകരിക്കുന്ന സമയത്ത് അജിത് പവാറുമായി കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നു.

അജിത് പവാര്‍ ബിജെപിയുമായി ചേരാനുള്ള കാരണം ഇതാണെന്ന് ശരത് പവാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം നല്‍കാതിരുന്നതിനെ തുടര്‍ന്ന് എംഎല്‍എയുടെ അനുയായികള്‍ പൂനെയിലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തിരുന്നു. ഇതിനെതിരെ ഉദ്ധവ് താക്കറെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സഖ്യത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് എന്‍സിപിയുടെയും ശിവസേനയുടെയും പരാതി.

പ്രതിസന്ധി അവസാനിക്കുന്നു

പ്രതിസന്ധി അവസാനിക്കുന്നു

മഹാരാഷ്ട്രയില്‍ വകുപ്പുകള്‍ ഇതുവരെ വിഭജിക്കാത്ത തീരുമാനത്തില്‍ കടുത്ത അതൃപ്തിയിലായിരുന്നു കോണ്‍ഗ്രസും എന്‍സിപിയും. ഒടുവില്‍ ഈ പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ്. അജിത് പവാറിന് ധനകാര്യ വകുപ്പിന്റെ ചുമതലയാണ് ലഭിക്കുക. ആദിത്യ താക്കറെയ്ക്ക് പരിസ്ഥിതി, ടൂറിസം മന്ത്രാലയങ്ങളുടെ ചുമതലയും ലഭിക്കും. അനില്‍ ദേശ്മുഖാണ് ആഭ്യന്തര മന്ത്രിയാവുക. ജയന്ത് പാട്ടീല്‍ ജലസേചന വകുപ്പ് ലഭിക്കും. ദിലീപ് വത്സെ പാട്ടീലിന് തൊഴില്‍, എക്‌സൈസ് വകുപ്പുകളും ഛഗന്‍ ബുജ്ബലിന് ഭക്ഷ്യ വകുപ്പുകളും ഏക്‌നാഥ് ഷിന്‍ഡെ നഗര വികസനവും ബാലാസാഹേബ് തോററ്റിന് റവന്യൂ വകുപ്പും ലഭിക്കും.

വഴി മുടക്കി കോണ്‍ഗ്രസ്

വഴി മുടക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസാണ് സഖ്യത്തിലെ പ്രധാന പ്രശ്‌നക്കാരന്‍. റോഡ് വികസന കോര്‍പ്പറേഷന്‍ മന്ത്രാലയം അശോക് ചവാന് നല്‍കണമെന്ന പിടിവാശിയിലാണ് കോണ്‍ഗ്രസ്. ഇതിന് പുറമേ കാര്‍ഷിക വകുപ്പും കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് പരിഗണിക്കാനാവില്ലെന്ന് നേരത്തെ ഉദ്ധവ് വ്യക്തമാക്കിയിരുന്നു. അതിനിടെ ശിവസേനയില്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ഈ പോര് മറ്റ് പാര്‍ട്ടികളെയും ബാധിക്കുന്ന അവസ്ഥയിലാണ്.

വിട്ടുകൊടുക്കാതെ തോററ്റ്

വിട്ടുകൊടുക്കാതെ തോററ്റ്

അശോക് ചവാന്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍. റവന്യൂ വകുപ്പായിരുന്നു ചവാന് വേണ്ടിയിരുന്നത്. എന്നാല്‍ ബാലാസാഹേബ് തോററ്റിന്റെ കൈവശമാണ് ഈ വകുപ്പ് ഉള്ളത്. എന്നാല്‍ അശോക് ചവാന് തന്റെ വകുപ്പ് നല്‍കാനാവില്ലെന്നും തോററ്റ് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവാണ് അദ്ദേഹം. സുപ്രധാന വകുപ്പ് അതുകൊണ്ട് തന്നെ വിട്ടുകൊടുക്കാനാവില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ സ്വാധീനം ചവാന്‍ ഈ സമയത്ത് ഉപയോഗിച്ചത്, വകുപ്പുകള്‍ വീതം വെക്കുന്നത് വൈകിക്കുന്നതിലേക്കാണ് നയിച്ചത്.

റാവത്തും പിണങ്ങിയോ?

റാവത്തും പിണങ്ങിയോ?

ഉദ്ധവിന്റെ വിശ്വസ്തനായ സഞ്ജയ് റാവത്ത് നേതൃത്വവുമായി ഇടഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ സഹോദരന്‍ സുനില്‍ റാവത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഭാസ്‌കര്‍ ജാദവ്, പ്രതാപ് സര്‍നായിക്, പ്രകാശ് അബിറ്റ്ക്കര്‍, താനാജി സാവന്ത് എന്നീ പ്രമുഖരും ഇടംപിടിച്ചിട്ടില്ല. സഞ്ജയ് റാവത്ത് നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നില്ല. ഇത് നേതൃത്വത്തിന് മുന്നില്‍ അസന്തുഷ്ടി അറിയിക്കാനുള്ള ശ്രമമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം ഉദ്ധവ് ഇക്കാര്യം റാവത്തുമായി സംസാരിക്കുമെന്ന് സൂചനയുണ്ട്.

കോണ്‍ഗ്രസിന്റെ വാദം

കോണ്‍ഗ്രസിന്റെ വാദം

ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ലഭിച്ചു, എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദം ലഭിച്ചു, ഞങ്ങള്‍ എന്താണ് ഇതുവരെ കിട്ടിയതെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. സര്‍ക്കാരില്‍ ഒരുവിധത്തിലുമുള്ള സ്വാധീനം ഞങ്ങള്‍ക്കില്ല എന്ന് വകുപ്പുകളില്‍ നിന്ന് വ്യക്തമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം സാമ്‌നയിലെ ലേഖനത്തില്‍ കാര്‍ഷിക വകുപ്പ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഹൈക്കമാന്‍ഡിന് മുന്നില്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും ചെയ്തു. വകുപ്പുകള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയമാണെന്ന് ഇവരുടെ കത്തില്‍ പറയുന്നു.

ചര്‍ച്ചകള്‍ ഇങ്ങനെ

ചര്‍ച്ചകള്‍ ഇങ്ങനെ

ചര്‍ച്ചകള്‍ ശക്തമായി തന്നെ നടന്നെങ്കിലും കോണ്‍ഗ്രസിന്റെ വാദങ്ങള്‍ വീണ്ടും വകുപ്പ് നിര്‍ണയം വൈകിക്കുകയായിരുന്നു. സംസ്ഥാനത്ത് നഷ്ടപ്രതാപം തിരിച്ചുപിടിക്കണമെങ്കില്‍ കാര്‍ഷിക വകുപ്പോ അതല്ലെങ്കില്‍ ഗ്രാമീണ വികസന വകുപ്പോ വേണമെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. കാര്‍ഷിക വകുപ്പ് ലഭിച്ചാല്‍ പിന്നോക്ക വോട്ടര്‍മാരില്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കും. കര്‍ഷക വോട്ടുകള്‍ വളരെ നിര്‍ണായകവുമാണ്. എന്നാല്‍ എന്‍സിപി കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടന്ന വാദത്തിലാണ്.

മഹാസഖ്യത്തില്‍ വിള്ളല്‍... തുറന്ന് പറഞ്ഞ് ഉദ്ധവ് താക്കറെ, എല്ലാവരെയും മന്ത്രിയാക്കില്ല, കാരണം ഇതാണ്

English summary
ajit pawar could get finance maharashtra tussle ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X