കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ദാദ ഞങ്ങള്‍ക്കൊപ്പം; അജിത് ത്രികക്ഷി സഖ്യത്തിലേക്കെന്ന് പ്രഖ്യാപിച്ച് സഞ്ജയ് റൗത്ത്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിന്നാലെ അജിത് പവാര്‍ ത്രികക്ഷി സഖ്യത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യപിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത്. നിയമസഭയില്‍ ബുധനാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് അജിത് പവാര്‍ രാജി വെച്ചത്. ഉടന്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമെന്നും സഞ്ജയ് റൗത്ത് വ്യക്തമാക്കി.

ajithsanjay-

അജിത് ദാദ ഞങ്ങള്‍ക്ക് ഒപ്പമാണ്. ത്രികക്ഷി സഖ്യം മഹാരാഷ്ട്രയില്‍ ഉടന്‍ അധികാരത്തിലേറും. ശിവസേന മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കും. മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നും റൗത്ത് വ്യക്തമാക്കി.

അതേസമയം അജിത് പവാര്‍ രാജിവെച്ച പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രാജി പ്രഖ്യാപിച്ചു. അജിത് പവാറും എന്‍സിപിയും പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് രാജിവെയ്ക്കുന്നതെന്നായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്. വൈകീട്ട് മാധ്യമങ്ങളെ കണ്ട് രാജിക്കാര്യം ഫഡ്നാവിസ് പ്രഖ്യാപിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ജനവിധി ബിജെപി-ശിവസേന സഖ്യത്തിന് അനുകൂലമായിരുന്നു. എന്നാല്‍ ശിവസേനയുടെ പിടിവാശിയാണ് മഹാരാഷ്ട്രയിലെ നിലവിലെ പ്രതിസന്ധിയ്ക്ക് വഴിവെച്ചതെന്നും ഫഡ്നാവിസ് പറഞ്ഞു.

വീണ്ടും ട്വിസ്റ്റ്; ഫഡ്നാവിസിന് നിര്‍ണായക സന്ദേശം കൈമാറി അമിത് ഷായും മോദിയുംവീണ്ടും ട്വിസ്റ്റ്; ഫഡ്നാവിസിന് നിര്‍ണായക സന്ദേശം കൈമാറി അമിത് ഷായും മോദിയും

ത്രികക്ഷി സഖ്യത്തിന് പിന്തുണ കൂടുന്നു!സമാജ്വാദി പാര്‍ട്ടിയും സഖ്യത്തിലേക്ക്!! ബിജെപിക്ക് തിരിച്ചടിത്രികക്ഷി സഖ്യത്തിന് പിന്തുണ കൂടുന്നു!സമാജ്വാദി പാര്‍ട്ടിയും സഖ്യത്തിലേക്ക്!! ബിജെപിക്ക് തിരിച്ചടി

എന്‍സിപിയുടെ 'വാഗ്ദാനങ്ങള്‍'; അജിത് പവാറിന് മനം മാറ്റം?സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്തില്ല

English summary
Ajit Pawar has resigned and he is with us says sanja raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X