കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാര്‍ പങ്കുവെച്ച ചിത്രം ഉദ്ധവ് താക്കറെക്കുള്ള മറുപടിയോ; മറുപടിയുമായി എന്‍സിപി

Google Oneindia Malayalam News

മുംബൈ: കഴിഞ്ഞ ദിവസമായിരുന്നു മഹാരാഷ്ട്രയയില്‍ ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തുന്നത്. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയോട് കഴിയുമെങ്കില്‍ മഹാവിഘാസ് അഘാഡി സഖ്യത്തെ അട്ടിമറിക്കുവെന്നായിരുന്നു താക്കറെയുടെ വെല്ലുവിളി.

മൂന്ന് ചക്രമുള്ള ഓട്ടോറിക്ഷയാണ് സംസ്ഥാനത്തെ ത്രികക്ഷി സര്‍ക്കാരെന്നും അതിന്റെ സ്റ്റിയറിംഗ് തന്റെ കൈയ്യിലാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. എന്നാല്‍ പരാമര്‍ശത്തിന് പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.

അജിത് പവാറിന്റെ ചിത്രം

അജിത് പവാറിന്റെ ചിത്രം

ഉദ്ധവ് താക്കറെക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന്‌കൊണ്ടായിരുന്നു അജിത് പവാര്‍ ചിത്രം പങ്കുവെക്കുന്നത്. അജിത് പവാറും ഉദ്ധവ് താക്കറെയും ഒരു വാഹനത്തിലിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ വാഹനത്തിന്റെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നത് അജിത് പവാറാണ്.

 ട്വീറ്റ്

ട്വീറ്റ്

'ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും, ശിവസസേന അധ്യക്ഷനും, മഹാവികാസ് അഘാഡി നേതാവുമായ ഉദ്ധവ് താക്കറെക്ക് പിറന്നാള്‍ ആശംസകള്‍. ആരോഗ്യപൂര്‍ണ്ണമായ ജീവിതം ആശംസിക്കുന്നു.' എന്നായിരുന്നു അജിത് പവാര്‍ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പ്. എന്നാല്‍ ഇത് ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തോടുള്ള അജിത് പവാറിന്റെ മറുപടിയാണെന്നാണ് ഉയരുന്നു പ്രധാന ആരോപണം.

 എന്‍സിപിയുടെ പ്രതികരണം

എന്‍സിപിയുടെ പ്രതികരണം

ട്വീറ്റിന് താഴെ നിരവധി പേരാണ് ചോദ്യവുമായി എത്തിയത്. ദാദാ മുഖ്യമന്ത്രിയെ ആശംസകള്‍ അറിയിക്കാന്‍ എന്തിനാണ് ഇത്തരമൊരു ചിത്രം ഉപയോഗിച്ചത്. തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇതിനെയെല്ലാം തള്ളി എന്‍സിപി രംഗത്തെത്തി. ഇത് ഒരു സാധാരണമായൊരു ജന്മദിനാശംസയാണ് ആരു കൂടുതല്‍ ചിന്തിക്കേണ്ടതില്ലെന്നും എന്‍സിപി പറഞ്ഞു.

Recommended Video

cmsvideo
Oxford vaccine: How to work it in Human body to increase immunity | Oneindia Malayalam
 സ്റ്റീയറിംഗ്

സ്റ്റീയറിംഗ്

ഞായറാഴ്ച്ചയായിരുന്നു ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തുന്നത്. എന്റെ സര്‍ക്കാരിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയ്യിലല്ലയെന്ന് തികച്ചും ആത്മവിശ്വാസത്തോടെയാണ് ഉദ്ധവ് താക്കറെയുടെ വാക്കുകള്‍. അതിന്റെ സ്റ്റീയറിംഗ് തന്റെ കൈയ്യിലാണെന്നും താക്കറെ പറഞ്ഞു. മൂന്ന് ചക്രമുള്ള ഓട്ടോറിക്ഷ പാവപ്പെട്ടവരുടെ വാഹനമാണെന്നും അതിന്റെ മറ്റു രണ്ട് ടയറുകള്‍ അതിന്റെ പിന്നില്‍ ഉണ്ടെന്നും താക്കറെ പറയുകയുണ്ടായി.

 ശിവസേന

ശിവസേന

പിന്നാലെയാണ് ഇന്ന് അജിത് പവാര്‍ ഉദ്ധവ് താക്കറെക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുന്നത്. എന്തിനാണ് സെപ്തംബര്‍- ഒക്ടോബര്‍ വരെ കാത്തിരിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ നിങ്ങള്‍ ആനന്ദിക്കുന്നുവെങ്കില്‍ അതിന് ഇപ്പോള്‍ ശ്രമിച്ചു നോക്കുവെന്നും താക്കറെ പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്നയില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദ്ധവ് താക്കറെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ

ജനാധിപത്യ തത്വങ്ങള്‍ക്കെതിരായാണ് മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ അതിനെ പൂര്‍ണ്ണമായും തള്ളികൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കുന്നത് ജനാധിപത്യപരമാണോയെന്നും ഉദ്ധവ് താക്കറെ ചോദിക്കുന്നു.

English summary
Ajit Pawar image with Uddhav thackeray on his birthday invites troll in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X