Ajit Pawar: ലിയര്ജെറ്റ് 45 സ്ഥിരം അപകടകാരി? 200-ലേറെ അപകടങ്ങള്; എന്നിട്ടും വിഐപികളുടെ ഇഷ്ട വിമാനം
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരില്‍ അധികാരത്തിന്റെ പ്രതിരൂപമായി പ്രവര്‍ത്തിച്ചിരുന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയ ലോകം. വിമാനയാത്ര ഏറ്റവും സുരക്ഷിതമെന്നു കരുതുമ്പോഴും അപകടങ്ങള്‍ എല്ലായ്‌പ്പോഴും വ്യോമയാന മേഖലയുടെ പേടിസ്വപ്‌നമാണ്. രാജ്യത്തുണ്ടായിട്ടുള്ള എല്ലാ അപകടങ്ങളിലും കൊല്ലപ്പെട്ടിട്ടുള്ള പ്രമുഖരുടെ പട്ടികയും നീണ്ടതാണ്.
അജിത് പവാറിന്റെ വിയോഗത്തിലേക്കു നയിച്ച ബാരാമതി വിമാനാപകടം സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ രാജ്യമൊട്ടാകെ നടക്കുന്നത്. പ്രതികൂല കാലാവസ്ഥ വില്ലനാകാത്ത സാഹചര്യത്തില്‍ ചെറുവിമാനത്തിന്റെ സാങ്കേതിക തകരാറിലേക്കു തന്നെയാണ് സംശയമുന നീളുന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ലിയര്‍ജെറ്റ് 45 എന്ന വിമാനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ചരിത്രവും അതിന്റെ അസാധാരണമായ കരുത്തുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആഗോള തലത്തില്‍ ഇരുന്നൂറിലധികം അപകടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള മോഡലാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിഐപികളുടെ പ്രിയ മോഡല്‍
വിഐപികളുടെ ഇഷ്ടമോഡലാണ് ലിയര്‍ജെറ്റ് 45. ആഗോളതലത്തില്‍ ഇരുന്നൂറിലധികം അപകടങ്ങളില്‍ ഈ മോഡല്‍ വിമാനം ഉള്‍പ്പെട്ടിട്ടും എന്തിനാണ് വിഐപി യാത്രകള്‍ക്ക് ഇത് വീണ്ടും ഉപയോഗിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. അപകടസാധ്യതകള്‍ നിലനില്‍ക്കുമ്പോഴും ലോകമെമ്പാടുമുള്ള പ്രമുഖര്‍ ഈ വിമാനം തിരഞ്ഞെടുക്കാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. മണിക്കൂറില്‍ 860 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഈ വിമാനം ബിസിനസ് ജെറ്റുകളില്‍ മുന്‍പന്തിയിലാണ്.
കാനഡയിലെ ബൊംബാര്‍ഡിയര്‍ ഏറോസ്പേസ് കമ്പനി 2021-ല്‍ ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിയെങ്കിലും വേഗതയുടെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ഇപ്പോഴും ഏറെ പ്രശസ്തമാണ്.
വെറും 18 മുതല്‍ 20 മിനിറ്റിനുള്ളില്‍ ഭൂമിയില്‍ നിന്ന് 41,000 അടി ഉയരത്തിലേക്ക് കുതിച്ചുയരാന്‍ ഇതിന് സാധിക്കും. ഈ വേഗത ലാന്‍ഡിങ്ങിലും ടേക്ക്-ഓഫിലും വിമാനത്തിന് മുതല്‍ക്കൂട്ടാണ്. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ ഏകദേശം 4,000 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാന്‍ ഈ വിമാനത്തിന് ശേഷിയുണ്ട്. വിഎസ്ആര്‍ വെഞ്ചേഴ്‌സ് എന്ന കമ്പനിയുടേതാണ് ഈ വിമാനം. അജിത് പവാറും സംഘവും വാടകയ്‌ക്കെടുത്ത വിമാനമായിരുന്നു ഇത്.
1960-കളിലാണ് ഈ വിമാനങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാലും മോഡല്‍ കാലഹരണപ്പെട്ടതിനാലും 2021-ല്‍ ലിയര്‍ജെറ്റ് 45-ന്റെ നിര്‍മ്മാണം നിര്‍ത്തിവച്ചു. എങ്കിലും നിലവിലുള്ള വിമാനങ്ങള്‍ക്ക് കമ്പനി ഇപ്പോഴും അറ്റകുറ്റപ്പണി സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.
ലിയര്‍ജെറ്റ് 45 മോഡലുകള്‍ ആഗോളതലത്തില്‍ ഇതുവരെ 200-ലധികം അപകടങ്ങളില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടത്. രാവിലെ 8:45-നാണ് ലാന്‍ഡിംഗിന് തൊട്ടുമുമ്പ് സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനം തകരുകയായിരുന്നു. സംഭവത്തില്‍ ഡിജിസിഎ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ യന്ത്രത്തകരാറാണോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതാണോ എന്ന് അന്വേഷണത്തിന് ഒടുവില്‍ വ്യക്തമാകും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില് വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില് അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര് സ്റ്റൈല്; തിയേറ്ററുകള് കിടുങ്ങിയ സീനുകള് -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില് -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്, യുഎസ് ആ നീക്കം നടത്തിയാല്












Click it and Unblock the Notifications