Ajit Pawar’s Plane Crash : അജിത് പവാര്‍ വിമാനാപകടത്തില്‍ അന്തരിച്ചു, വിമാനം പൂര്‍ണമായും കത്തിനശിച്ചു
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ അന്തരിച്ചു. അജിത് പവാര്‍ സഞ്ചരിച്ച വിമാനം ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടുകയായിരുന്നു. ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് ശ്രമത്തിനിടെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിമാനം പൂര്‍ണമായി കത്തിനശിച്ചു.
അജിത് പവാര്‍ ഇന്ന് രാവിലെ മുംബൈയില്‍ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയിലായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം. പെലറ്റുമാരും പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മറ്റ് നാല് പേര്‍ മരിച്ചതായി കരുതപ്പെടുന്നു. രാവിലെ 8 മണിയോടെ മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ചെറിയ വിമാനം ഒരു മണിക്കൂറിന് ശേഷം ബാരാമതി വിമാനത്താവളത്തിന് സമീപം ലാന്‍ഡിംഗ് ശ്രമത്തിനിടെ തകര്‍ന്നുവീണു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പ്രധാന പൊതുയോഗങ്ങളില്‍ പവാര്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന്് ബാരാമതി വിമാനത്താവളത്തിലെ പ്രവര്‍ത്തന ങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. അതേസമയം അജിത് പവാര്‍ ഉള്‍പ്പെടെ ആറ് പേരെയും മരിച്ച നിലയില്‍ ആണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് എന്ന് ബാരാമതിയിലെ അജിതിന്റെ അടുത്ത സഹായി കിരണ്‍ ഗുജാര്‍ പറഞ്ഞു.
''വിമാനം വിടി എസ്എസ്‌കെ ലാന്‍ഡിംഗിന് ശ്രമിക്കുകയായിരുന്നു, വിമാനം റണ്‍വേയുടെ വശത്ത് നിന്ന് തെന്നിമാറി തകര്‍ന്നു. മുംബൈയില്‍ നിന്ന് ചാര്‍ട്ടേഡ് ചെയ്ത ലിയര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ടത്,' ബാരാമതി വിമാനത്താവള മാനേജര്‍ ശിവാജി തവാരെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. അജിത് പവാറിന്റെ മൃതദേഹം ബാരാമതി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്്.
ആറ് മുതല്‍ എട്ട് വരെ സീറ്റകളുള്ള ലിയര്‍ജെറ്റ് വിമാനം ആണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ ചാര്‍ട്ടേഡ് വിമാനമാണ് ഇത്. അപകടസ്ഥലത്ത് നിന്ന് ചിന്നിച്ചിതറിയ നിലയില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചൊവ്വാഴ്ച മുംബൈയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് തിരഞ്ഞെടുപ്പു്മായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാനായി അദ്ദേഹം ബാരാമതിയിലേക്ക് യാത്ര തിരിച്ചത്.
2024 ഡിസംബര്‍ 5 മുതല്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി തുടരുന്ന നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ പദവികള്‍ വഹിച്ചു ഒരു തവണ ലോക്സഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന എന്‍സിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനാണ് അജിത്.
ബരാമതിയില്‍ 1959 ജൂലൈ 22നാണ് ജനനം. 1991 ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആണ് ആദ്യമായി മന്ത്രിസ്ഥാനം ലഭിക്കുന്നത്. 2010 ലെ അശോക് ചവാന്‍ മന്ത്രിസഭയില്‍ ആദ്യമായി ഉപ മുഖ്യമന്ത്രിയായി. പിന്നീട് പൃഥ്വിരാജ് ചവാന്‍, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡേ മന്ത്രിസഭകളിലും ഉപ മുഖ്യമന്ത്രിയായി












Click it and Unblock the Notifications