കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരത് പവാര്‍ തന്നെ നേതാവെന്ന് അജിത് പവാര്‍.... പക്ഷേ സര്‍ക്കാരുണ്ടാക്കുന്നത് ബിജെപി!!

Google Oneindia Malayalam News

മുംബൈ:അജിത് പവാറിന്റെ മനസ്സ് മാറ്റാനുള്ള എന്‍സിപിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു. താന്‍ തിരിച്ചുവരില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ എന്‍സിപിയില്‍ നിന്ന് എംഎല്‍എമാര്‍ കൊഴിഞ്ഞുപോകാനുള്ള സാധ്യ വര്‍ധിച്ചിരിക്കുകയാണ്. താന്‍ എന്‍സിപിയില്‍ തന്നെയാണെന്ന് അജിത് പവാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാര്യമായി പ്രതികരിക്കാതിരുന്ന അജിത് ഇന്ന് നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്.

എന്‍സിപിയിലെ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ ഇവരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടുകളില്‍ ചാഞ്ചാട്ടം തുടങ്ങിയെന്നും സൂചനയുണ്ട്. ശരത് പവാറിനോട് ഓഫറുകളെ കുറിച്ച് നേതാക്കള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതിനിടെ ശിവസേന നേതാക്കള്‍ തന്നെ എന്‍സിപി എംഎല്‍എമാരെ കാണാന്‍ ഹോട്ടലില്‍ എത്തിയിരിക്കുകയാണ്. ഇത് കേട്ട് കേള്‍വിയില്ലാത്ത സംഭവവികാസമാണ്.

എന്‍സിപിയില്‍ തന്നെ

എന്‍സിപിയില്‍ തന്നെ

താന്‍ എന്‍സിപിയില്‍ തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് അജിത് പവാര്‍. ശരത് പവാറാണ് തന്റെ നേതാവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്‍സിപിയും ബിജെപിയും ചേര്‍ന്ന് തന്നെ മഹാരാഷ്ട്രയില്‍ അടുത്ത സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അജിത് പവാര്‍ വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷവും ഈ സഖ്യം തന്നെ ഭരിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതോടെ ശരത് പവാറിന്റെ അനുമതിയോടെയാണ് അജിത് പവാര്‍ ബിജെപിയുടെ ഭാഗമായതെന്ന സംശയം ശക്തമായിരിക്കുകയാണ്.

മന്ത്രിസ്ഥാനം നല്‍കും

മന്ത്രിസ്ഥാനം നല്‍കും

രാജ്ഭവനില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞയ്ക്കായി എത്തിയ എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് അജിത് പവാര്‍ പറഞ്ഞെന്നാണ് സൂചന. എല്ലാ എംഎല്‍എമാര്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്. റിനൈസന്‍സ് ഹോട്ടലില്‍ വെച്ച് നടക്കുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഇക്കാര്യം അവര്‍ തന്നെ ശരത് പവാറിനോട് വെളിപ്പെടുത്തി. അതേസമയം ശിവസേന സര്‍ക്കാരുണ്ടാക്കിയാല്‍ ഇവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്.

എംഎല്‍എമാര്‍ക്ക് ചാഞ്ചാട്ടം

എംഎല്‍എമാര്‍ക്ക് ചാഞ്ചാട്ടം

റിസോര്‍ട്ടിലെ എംഎല്‍എമാര്‍ക്ക് ചാഞ്ചാട്ടം തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി നേതാക്കള്‍ ഇവരെ കാണാനുള്ള തീവ്രശ്രമത്തിലാണ്. എന്നാല്‍ എന്‍സിപി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പലര്‍ക്കും പണവും ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്. ഇതിനിടെ നേതാക്കളെ നേരിട്ട് അനുനയിപ്പിക്കാന്‍ സില്‍വര്‍ ഓക് റിസോര്‍ട്ടില്‍ ശരത് പവാര്‍ നേരിട്ടെത്തി. എന്‍സിപി നേതാക്കളായ ദിലീപ് വല്‍സെ പാട്ടീല്‍ ജയന്ത് പാട്ടീല്‍ എന്നിവര്‍ പവാറിനൊപ്പമുണ്ട്.

എംഎല്‍എമാര്‍ മടങ്ങി വരുന്നു

എംഎല്‍എമാര്‍ മടങ്ങി വരുന്നു

അജിത് പവാര്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചെങ്കില്‍ എംഎല്‍എമാര്‍ അദ്ദേഹത്തിന്റെ പക്ഷത്ത് നിന്ന് മടങ്ങി വന്ന് കൊണ്ടിരിക്കുകയാണ്. എംഎല്‍എ ദിലീപ് ബാന്‍ക്കര്‍ സില്‍വര്‍ ഓക്കില്‍ ശരത് പവാര്‍ വിളിച്ച യോഗത്തിനെത്തി. കഴിഞ്ഞ ദിവസം രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബാന്‍കര്‍ പങ്കെടുത്തിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് അജിത് പവാര്‍ എത്തിയതും എന്‍സിപി നേതാക്കളെ അമ്പരിപ്പിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷവും ബിജെപി എന്‍സിപി സഖ്യം തന്നെ ഭരിക്കുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി.

അവന്‍ തെറ്റിദ്ധരിപ്പിക്കുന്നു

അവന്‍ തെറ്റിദ്ധരിപ്പിക്കുന്നു

അജിത് പവാര്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. അവന്‍ പറഞ്ഞതെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതുമാണ്. ബിജെപിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. അവരുമായി ചേര്‍ന്ന് എന്‍സിപി ഒരിക്കലും സര്‍ക്കാരുണ്ടാക്കില്ല. എന്‍സിപിക്ക് ഇക്കാര്യത്തില്‍ അവ്യക്തതയില്ലെന്നും ശരത് പവാര്‍ വ്യക്തമാക്കി. ഇതോടെ ശരത് പവാറും അജിത്തും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന് ഉറപ്പായിരിക്കുകയാണ്. വൈകാതെ തന്നെ കൂറുമാറ്റ നിയമവും അദ്ദേഹത്തിനെതിരെ ഉണ്ടാവും.

ഓടിയെത്തി ഉദ്ധവ്

ഓടിയെത്തി ഉദ്ധവ്

രാഷ്ട്രീയ സാഹചര്യം തലകീഴായി മറിയുന്ന സാഹചര്യത്തില്‍ ഉദ്ധവ് താക്കറെ എന്‍സിപി എംഎല്‍എമാരെ കാണാന്‍ റിസോര്‍ട്ടില്‍ എത്തിയിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതുവരെ കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യമാണ്. ദയവ് ചെയ്ത് സഖ്യത്തിനൊപ്പം ഉറച്ച് നില്‍ക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. ഇതിനിടെ അജിത് പവാര്‍ തന്റെ ട്വിറ്റര്‍ ബയോ മാറ്റി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്നാക്കിയതും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 18 ബിജെപി നേതാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞിട്ടുണ്ട്.

അനുനയ നീക്കം

അനുനയ നീക്കം

അജിത് പവാറിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് ജയന്ത് പാട്ടീല്‍ വെളിപ്പെടുത്തി. അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്‍സിപി കുടുംബത്തിന്റെ ഭാഗമാണ് അദ്ദേഹം. ശ്രമിച്ചാലും ഈ വിഷയത്തില്‍ എന്‍സിപിയെ പരാജയപ്പെടുത്താനാവില്ല. എല്ലാ എംഎല്‍എമാരും പാര്‍ട്ടിയില്‍ തിരിച്ചെത്തി. അജിത് പവാറിനെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാണ്. അദ്ദേഹവുമായി ചര്‍ച്ച വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ജയന്ത് പറഞ്ഞു. എന്നാല്‍ അജിത്ത് ഇതുവരെ വഴങ്ങിയിട്ടില്ലെന്നാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്.

 മഹാരാഷ്ട്ര ബിജെപിയുടെ നട്ടെല്ല്... അമിത് ഷാ പിടിവിടില്ല, മഹാനാടകത്തിന് ഒരേയൊരു കാരണം മഹാരാഷ്ട്ര ബിജെപിയുടെ നട്ടെല്ല്... അമിത് ഷാ പിടിവിടില്ല, മഹാനാടകത്തിന് ഒരേയൊരു കാരണം

English summary
ajit pawar says he is with ncp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X