'വോട്ട് തന്നെന്ന് കരുതി ഞാന്‍ നിങ്ങളുടെ അടിമയല്ല'; നിവേദനം നല്‍കാനെത്തിയ ജനങ്ങളോട് അജിത് പവാര്‍
മുംബൈ: നിവേദനം നല്‍കാനെത്തിയ ജനങ്ങളെ അധിക്ഷേപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. നിരവധി ആളുകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് അജിത പവാറിന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തു, എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ നിങ്ങളുടെ അടിമയാണ് എന്നല്ല,'' എന്നായിരുന്നു ക്ഷുഭിതനായി കൊണ്ട് അജിത് പവാര്‍ പറഞ്ഞത്.
ഞായറാഴ്ച ബാരാമതിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജനങ്ങള്‍ തന്നെ അവരുടെ സേവകനാക്കിയോ എന്നും അദ്ദേഹം വേദിയിലുണ്ടായിരുന്നവരോട് ചോദിച്ചു. അജിത് പവാറിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. നേതാക്കളെ അധികാരത്തിലെത്തിക്കുന്നത് ജനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.

അതുകൊണ്ട് എന്‍ ഡി എ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും ബവന്‍കുലെ പറഞ്ഞു. അതേസമയം പ്രതിപക്ഷം അജിത് പവാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അജിത് പവാറിന്റെ അഹങ്കാരമാണ് ഇവിടെ വെളിവായിരിക്കുന്നത് എന്ന് എന്‍ സി പി (എസ് പി) വക്താവ് ക്ലൈഡ് ക്രാസ്റ്റോ ആരോപിച്ചു. സ്വന്തം മണ്ഡലമായ ബാരാമതിയിലെ വോട്ടര്‍മാരോട് അജിതിന് ഒരു പ്രതിബദ്ധതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
'വിചിത്രമെന്നു പറയട്ടെ ഡാമുകളില്‍ വെള്ളമില്ല എന്ന വിഷയം ജനങ്ങള്‍ ഉന്നയിച്ചപ്പോഴാണ് അദ്ദേഹം അത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് ബാരാമതി നിവാസികള്‍ക്ക് മാത്രമല്ല, എല്ലാ മഹായുതി വോട്ടര്‍മാര്‍ക്കും നല്കുന്ന സന്ദേശമാണ്. എങ്ങനെയാണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ആളുകള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും'' ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. അതേസമയം എന്‍സിപിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളും ഇതിനിടെ ചര്‍ച്ചയാകുന്നുണ്ട്.
ശരദ് പവാറിന്റെ വിഭാഗവുമായി വീണ്ടും ഒന്നിക്കാനുള്ള സാധ്യതകള്‍ അജിത് പവാര്‍ വിഭാഗം തള്ളിക്കളഞ്ഞിരുന്നു. ഇത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത കൂടുതല്‍ ആഴത്തിലാക്കിയിട്ടുണ്ട് എന്നാണ് വിവരം. അജിത് പവാറിനൊപ്പമുള്ള നേതാക്കളില്‍ ചിലര്‍ ശരദ് പവാറിനേയും ഒപ്പം കൂട്ടണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ മഹായുതി വിട്ടൊരു നീക്കത്തിനില്ല എന്നാണ് അജിത് പക്ഷത്തിന്റെ നിലപാട്.
അടുത്തിടെ സമാപിച്ച മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണ് മഹായുതി (ബിജെപി-ശിവസേന-എന്‍സിപി സഖ്യം) അധികാരം നിലനിര്‍ത്തിയത്. ആകെയുള്ള 288 ല്‍ 230 സീറ്റുകളും മഹായുതിയാണ് സ്വന്തമാക്കിയത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications