കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാറിന്റെ മകള്‍ക്ക് വോട്ട്, ഇല്ലെങ്കില്‍വെള്ളമില്ല

Google Oneindia Malayalam News

മുംബൈ: എന്‍ സി പി നേതാവ് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വാട്ടര്‍ കണക്ഷനുകള്‍ റദ്ദ് ചെയ്യുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭീഷണി. സുപ്രിയ സുലെയുടെ കസിന്‍ സഹോദരനും എന്‍ സി പി നേതാവുമായ അജിത് പവാറാണ് വിവാദത്തിലായിരിക്കുന്നത്. കുടിവെള്ളത്തിന്റെ പേരില്‍ ഗ്രാമീണരെ ഭീഷണിപ്പെടുത്തിയ പവാറിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എ എ പി രംഗത്തെത്തിയിട്ടുണ്ട്.

ബാരാമതിയിലാണ് സുപ്രിയ സുലെ മത്സരിക്കുന്നത്. ബാരാമതിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ ഐ പി എസ് ഓഫീസറുമായ സുരേഷ് ഖോപഡെയാണ് പവാറിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഏപ്രില്‍ 16 ന് മാസല്‍വാഡി ഗ്രാമത്തിലാണ് അജിത് പവാര്‍ ഈ ഭീഷണി മുഴക്കിയതെന്നും വാഡ്ഗാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ ഇദ്ദേഹം പറഞ്ഞു.

ajit-pawar

ഈ ഗ്രാമത്തില്‍ നിന്നും ആരെങ്കിലും സുപ്രിയയ്ക്ക് വോട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ വെള്ളം വിതരണം ചെയ്യുന്നത് നിര്‍ത്തും എന്നായിരുന്നു ഉപമുഖ്യമന്ത്രിയായ പവാറിന്റെ ഭീഷണി. എന്നാല്‍ ആപ്പ് സ്ഥാനാര്‍ഥിയുടെ പരാതിക്ക് ശേഷവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്കെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

ശരദ് പവാറിന്റെ ശക്തി കേന്ദ്രമായ ബാരാമതിയില്‍ നിന്നും ഇത് രണ്ടാമത്തെ തവണയാണ് സുപ്രിയ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഇതാദ്യമായല്ല അജിത് പവാര്‍ വെള്ളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പെടുന്നത്. ഡാമില്‍ വെള്ളമില്ലെങ്കില്‍ എനിക്ക് മൂത്രമൊഴിച്ച് നിറയ്ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു പരാതിയുമായി എത്തിയ ഒരാളോട് കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പറഞ്ഞത്.

English summary
Deputy CM Ajit Pawar has landed in a fresh controversy after he allegedly threatened to cut off water supply to a village if people there did not vote for his cousin Supriya Sule.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X