കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രിയാവുമോ: മറുപടി ഇങ്ങനെ.. സത്യപ്രതിജ്ഞ ഒഴിവാക്കിയതെന്തിന്?

Google Oneindia Malayalam News

മുംബൈ: എൻസിപി നേതാവ് അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും പിന്നീട് രാജിവെച്ച് അജിത് പവാർ എൻസിപിയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പാർട്ടി വൃത്തങ്ങൾ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകുന്നത്.

 ലെഫ്റ്റുമില്ല റൈറ്റുമില്ല... ശരത് പവാറിന്റെ റൂട്ട് തിരഞ്ഞെടുത്ത് സോണിയ, കോണ്‍ഗ്രസിന് രൂപമാറ്റം!! ലെഫ്റ്റുമില്ല റൈറ്റുമില്ല... ശരത് പവാറിന്റെ റൂട്ട് തിരഞ്ഞെടുത്ത് സോണിയ, കോണ്‍ഗ്രസിന് രൂപമാറ്റം!!

ഉദ്ധവ് താക്കറെയ്ക്കൊപ്പം അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് വ്യാഴാഴ്ചയാണ് പാർട്ടി അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് അജിത് പവാർ വിട്ടുനിൽക്കുമെന്നാണ് എൻസിപി അറിയിച്ചത്. ഉദ്ധവ് താക്കറെയ്ക്കൊപ്പം മൂന്ന് പാർട്ടികളിൽ നിന്നുമായി ആറ് മന്ത്രിമാരാണ് ശിവജി പാർക്കിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

 സത്യപ്രതിജ്ഞ ഇല്ലെന്ന്

സത്യപ്രതിജ്ഞ ഇല്ലെന്ന്

ഞാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഓരോ പാർട്ടിയിൽ നിന്നുമായി ആറ് നേതാക്കളാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്നാണ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അജിത് പവാർ പ്രതികരിച്ചത്. ജയന്ത് പാട്ടീൽ, പ്രഫുൽ പട്ടേൽ എന്നിവരുൾപ്പെടെ ആറ് പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അജിത് പവാർ വീണ്ടും ഉപമുഖ്യമന്ത്രിയായേക്കും എന്നാൽ ഇതുവരെ അത് സംബന്ധിച്ച തീരുമാനങ്ങളെടുത്തിട്ടില്ല. പാർട്ടിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.

ബിജെപിയ്ക്കേറ്റ തിരിച്ചടി

ബിജെപിയ്ക്കേറ്റ തിരിച്ചടി


രണ്ട് ദിവസം മുമ്പാണ് മഹാരാഷ്ട്രയിൽ അധികാരമേറ്റ ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കുന്നതിൽ പരാജയപ്പെട്ട് തകർന്നുവീണത്. 54 എംഎൽഎമാരുടെ പിന്തുണ ഉറപ്പുനൽകി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാറിന്റെ രാജിയോടെയാണ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്.

 മത്സരം പാട്ടിലും പവാറും തമ്മിലോ?

മത്സരം പാട്ടിലും പവാറും തമ്മിലോ?

അജിത് പവാർ മറുകണ്ടം ചാടിയതോടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത ജയന്ത് പാട്ടീലും അജിത് പവാറും തമ്മിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ മത്സരമുണ്ടെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ. അജിത് പവാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് എൻസിപി ജയന്ത് പാട്ടീലിനെ നിയമസഭാ കക്ഷി നേതാവാക്കിയത്.

നീക്കം തിരിച്ചടിക്കുമോ?

നീക്കം തിരിച്ചടിക്കുമോ?

അജിത് പവാർ വീണ്ടും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി എത്തിയാൽ തിരിച്ചടിയാവുമെന്നാണ് എൻസിപി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. അവസാന നിമിഷം വരെ എൻസിപിക്കൊപ്പം നിന്ന അജിത് പവാർ ശനിയാഴ്ച രാവിലെ 7.50 ഓടെയാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ നാല് ദിവസത്തിന് ശേഷം തീരുമാനം മാറ്റിയ അദ്ദേഹം ഉപമുഖ്യമന്ത്രി പദം രാജിവെച്ച് എൻസിപിയിലേക്ക് തിരിച്ചെത്തുകയും ചെയ്തുു.

തീരുമാനത്തിന് പിന്നിലെന്ത്

തീരുമാനത്തിന് പിന്നിലെന്ത്

ശിവസേന- എൻസിപി- കോൺഗ്രസ് എന്നീ പാർട്ടികളുടെ സംയുക്ത യോഗത്തിൽ പങ്കെടുത്തതിന് തൊട്ടടുത്ത ദിവസമാണ് അജിത് പവാർ മറുകണ്ടം ചാടിയത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ 40 അംഗങ്ങളുടെ കുറവ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. അജിത് പവാറാവട്ടെ 54 എംഎൽഎമാരുടെ പിന്തുണ ഉറപ്പുനൽകുകയും ചെയ്തുു. ഇതാണ് പുതിയ നാടകത്തിന് വഴിമരുന്നിട്ടത്. എന്നാൽ അജിത് പവാറിന്റെ രാജി കാര്യങ്ങൾ സങ്കീർണമാക്കി. വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടി അനുവദിച്ച സമയത്തിനുള്ളിൽ സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഫട്നാവിസ് രാജിവെച്ചത്.

English summary
Ajit Pawar To Be Back As Deputy Chief Minister, This Time Uddhav Thackeray's: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X