Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ വന്‍ മാറ്റം, അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദത്തിലേക്ക്, ഡിസംബര്‍ 30ന് സത്യപ്രതിജ്ഞ!!

മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എന്‍സിപിക്കുള്ളില്‍ ഉപമുഖ്യമന്ത്രി പദത്തിനായി മറ്റൊരാളെ നോക്കിയിരുന്നെങ്കിലും, തീരുമാനമാവാത്ത സാഹചര്യത്തിലാണ് അജിത് പവാര്‍ തന്നെ ആ പദത്തിലേക്ക് എത്തുന്നത്. നേരത്തെ എന്‍സിപിയിലെ എംഎല്‍എമാരെ അണിനിരത്തി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാര്‍ പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

1

അതേസമയം ശരത് പവാര്‍, എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നാണ് സൂചന. ഡിസംബര്‍ 30ന് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അജിത് പവാറിന് കോണ്‍ഗ്രസുമായി പ്രശ്‌നങ്ങളുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ബിജെപിയിലേക്ക് പോകുന്നതിന് കാരണമായി മാറിയതെന്നും പവാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ശരത് പവാറും ഉദ്ധവ് താക്കറെയും ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഈ യോഗത്തിനെത്തിയിരുന്നില്ല. കാര്യങ്ങള്‍ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്ന് എന്‍സിപി നേതൃത്വം വ്യക്തമാക്കി. നേരത്തെ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അജിത് പവാറും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പവാര്‍ ഇത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അജിത് പവാറിന്റെ കൂറുമാറ്റം എന്‍സിപിയിലെ നേതാക്കളെ അതൃപ്തിയിലാക്കിയിരുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രി അദ്ദേഹത്തിന് തന്നെ നല്‍കണമെന്നായിരുന്നു ആവശ്യം. എന്‍സിപിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമാണ് പവാര്‍ ഈ തീരുമാനം എടുത്തത്. അതേസമയം കോണ്‍ഗ്രസ് അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തരുതെന്ന നിര്‍ദേശവും പവാര്‍ നല്‍കിയിട്ടുണ്ട്. ഉദ്ധവിനെ നിയന്ത്രിക്കുക എന്ന ലക്ഷ്യവും അജിത് പവാറിന്റെ വരവിന് പിന്നിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+