കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാറിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ എൻസിപിയും കുടുംബാഗങ്ങളും? മഹാനാടകത്തിൽ നടന്നത് ഇങ്ങനെ.

അജിത് പവാറിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ എൻസിപിയും കുടുംബാഗങ്ങളും? മഹാനാടകത്തിൽ നടന്നത് ഇങ്ങനെ...

Google Oneindia Malayalam News

മുംബൈ: അജിത് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ ബിജെപിയുടെ നാല് ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന മഹാരാഷ്ട്ര സർക്കാർ തകർന്നുവീണിരുന്നു. എന്നാൽ കുടുംബാംഗങ്ങളിൽ നിന്നും മുതിർന്ന എൻസിപി നേതാക്കളിൽ നിന്നുമുള്ള പ്രേരണ മൂലമാണ് അജിത് പവാറിന്റെ രാജിക്ക് പിന്നിലെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ബിജെപിക്ക് പറ്റിയ അമളി അജിത് പവാറിനെ വിശ്വസിച്ചതോ? അത്തെവാല പറയുന്നതിങ്ങനെ.. നാടകത്തിന് ശുഭാന്ത്യംബിജെപിക്ക് പറ്റിയ അമളി അജിത് പവാറിനെ വിശ്വസിച്ചതോ? അത്തെവാല പറയുന്നതിങ്ങനെ.. നാടകത്തിന് ശുഭാന്ത്യം

മഹാരാഷ്ട്ര നിയമസഭയിൽ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവിട്ടത്. എൻസിപിയിൽ നിന്നുള്ള 54 എംഎൽഎമാരുൾപ്പെടെ 170 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടാണ് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന വാദമാണ് ശനിയാഴ്ച മുതൽ ബിജെപി മുന്നോട്ടുവെക്കുന്നത്.

 പിന്തിരിഞ്ഞതിന് പിന്നിൽ

പിന്തിരിഞ്ഞതിന് പിന്നിൽ

ബിജെപിയുമായി സഖ്യം ചേർന്ന് അധികാരത്തിൽ തുടരാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ശരദ് പവാർ അജിത് പവാറിനോട് ചൊവ്വാഴ്ച രാവിലെ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. സുപ്രിയ സൂളെയുടെ ഭർത്താവ് സദാനന്ദ് സൂളെയുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. സൌത്ത് മുംബൈയിലെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. സദാനന്ദ് സൂളെയ്ക്ക് പുറമേ ശരദ് പവാറും അജിത് പവാറിനോട് ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിലെത്തിയ അജിത് പവാർ കോർ കമ്മറ്റി യോഗത്തിലും പങ്കെടുത്തിരുന്നു. തുടർന്നാണ് വ്യക്തിപരമായ കാരണങ്ങളുന്നയിച്ച് അജിത് പവാർ രാജിവെക്കുന്നത്.

പിന്നിൽ പാർട്ടിയും കുടുംബാംഗങ്ങളും

പിന്നിൽ പാർട്ടിയും കുടുംബാംഗങ്ങളും

കഴിഞ്ഞ നാല് ദിവമായി അജിത് പവാറിനെ പിന്തിരിപ്പിച്ച് തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നാണ് റിപ്പോർട്ടുകൾ. കുടുംബാംഗങ്ങൾക്ക് പുറമേ പാർട്ടിയിലെ മുതിർന്ന നേതാക്കളും ഇതിനായി പ്രവർത്തിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നവംബർ 23നാണ് എൻസിപിയും പവാർ കുടുംബത്തിലും പിളർപ്പുണ്ടാക്കിക്കൊണ്ട് അജിത് പവാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതായി ശരദ് പവാറിന്റെ മകൾ സുപ്രിയ സൂളെയും ശ്രമങ്ങൾ നടത്തിയിരുന്നു.

തീരുമാനം പരിശോധിക്കാൻ ആവശ്യം

തീരുമാനം പരിശോധിക്കാൻ ആവശ്യം

അജിത് പവാറിനോട് നിലപാട് പുനപരിശോധിക്കാൻ മരുമകനായ രോഹിത് പവാറും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ നാല് ദിവസത്തിനിടെ പവാർ കുടുംബം ചെലുത്തിയ സ്വാധീനത്തിന്റെ ഫലം തന്നെയാണ് അജിത് പവാറിന്റെ രാജിയിലേക്കും പാർട്ടിയിലേക്കുള്ള തിരിച്ചുവരവിനും വഴിയൊരുക്കിയിട്ടുള്ളതെന്നാണ് സൂചന. അജിത് പവാറിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു വരുന്നതായി എൻസിപി നേതാക്കളായ ജയന്ത് പാട്ടീൽ, ദിലീപ് വത്സെ, സുനിൽ തട്കരെ, ഛഗൻ ബുജ്ബാൽ എന്നിവർ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ തീരുമാനം മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവർ കൂട്ടിച്ചേർത്തിരുന്നു.

പരിപാടിയിൽ നിന്ന് വിട്ടുനിന്നു

പരിപാടിയിൽ നിന്ന് വിട്ടുനിന്നു

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്ന പരിപാടിയിൽ നിന്ന് അജിത് പവാർ വിട്ടുനിന്നിരുന്നു. പോലീസ് സ്മാരകത്തിൽ നടന്ന പരിപാടിയിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയും ദേവേന്ദ്ര ഫട്നാവിസും ചടങ്ങിൽ പങ്കെടുത്തിരുന്നു. നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് അജിത് പവാറിനെ എൻസിപി നീക്കിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി അംഗത്വം റദ്ദാക്കിയിരുന്നില്ല.

പാർട്ടി അംഗത്വം ബാക്കി

പാർട്ടി അംഗത്വം ബാക്കി

നാല് ദിവസം മുണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവേന്ദ്ര ഫട്നാവിസിനോട് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സഭയിലെത്തി ഭൂരിപക്ഷം തെളിയിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. ഇതിനിടെ അജിത് പവാർ കൂടി രാജിവെച്ചതോടെ ദേവേന്ദ്ര ഫട്നാവിസും രാജിവെക്കുകയായിരുന്നു.

English summary
Ajit Pawar yielded to persuasion by his clan and NCP leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X