വിമാനം തകര്‍ന്നതെങ്ങനെ? ദൃക്സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍! 'നിലംപതിച്ച വിമാനം പൊട്ടിത്തെറിച്ചു'
ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം ബാരാമതിയില്‍ തകര്‍ന്നുവീണത് ഞെട്ടലുണ്ടാക്കി എന്ന് ദൃക്സാക്ഷി. വിമാനം തകരുന്നത് നേരിട്ട് കണ്ടു എന്നും വലിയ സ്ഫോടന ശബ്ദം കേട്ടു എന്നും പ്രദേശവാസിയായ ദൃക്സാക്ഷി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്നതാണ് ദൃക്സാക്ഷിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..
'ഈ അപകടം ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. വളരെ വേദനാജനകമായ കാഴ്ചയായിരുന്നു. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അത് വേഗത്തില്‍ നിലംപതിച്ചു. ഭീതിദമായ കാഴ്ചയായിരുന്നു അത്. അ്പ്രതീക്ഷിതമായി ആ വിമാനം തകര്‍ന്നു വീണു. പിന്നീട് വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തില്‍ നിന്ന് വലിയൊരു സ്ഫോടനമുണ്ടായി.

അതിനുശേഷം ഞങ്ങള്‍ വേഗത്തില്‍ പോയി നോക്കിയപ്പോള്‍ വിമാനം തീപിടിച്ച് കത്തുകയായിരുന്നു. അതിനുശേഷവും വിമാനം 4-5 തവണ പൊട്ടിത്തെറിച്ചു. സമീപവാസികളായ നിരവധി പേര് വിമാനം തകര്‍ന്ന സ്ഥലത്തേക്ക് കുതിച്ചെത്തി. വിമാനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍, വന്‍തോതില്‍ തീപിടിച്ച് കത്തുകയായിരുന്നതിനാല് ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞില്ല.
വിമാനത്തിനടുത്ത് പോകാന്‍ കഴിഞ്ഞില്ല. അജിത് പവാര്‍ ആ വിമാനത്തിലുണ്ടായിരുന്നു എന്നത് ഞങ്ങള്‍ക്ക് വളരെ വേദനാജനകമാണ്. ഇത് വാക്കുകളാല്‍ വിവരിക്കാന്‍ കഴിയില്ല,' അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ 8.45-ന് ബാരാമതിയിലെ ചെറിയ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അജിത് പവാര്‍ അടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പൈലറ്റുമാര്‍, അജിത് പവാറിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒരു എന്‍സിപി നേതാവ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. അജിത് പവാര്‍ അടക്കം ആറ് പേരേയും മരിച്ച നിലയില്‍ ആണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് എന്ന് ബാരാമതിയിലെ അദ്ദേഹത്തിന്റെ സന്തസഹചാരിയായ കിരണ്‍ ഗുജാര്‍ പറഞ്ഞു.
അജിത് പവാറിന്റെ മൃതദേഹം ബാരാമതി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് ശ്രമത്തിനിടെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിമാനം പൂര്‍ണമായി കത്തിനശിച്ചു. രാവിലെ 8 മണിയോടെ മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ചാര്‍ട്ടേഡ് വിമാനമാണ് ഒരു മണിക്കൂറിന് ശേഷം ബാരാമതി വിമാനത്താവളത്തിന് സമീപം ലാന്‍ഡിംഗ് ശ്രമത്തിനിടെ തകര്‍ന്നത്.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായാണ് അജിത് പവാര്‍ മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് തിരിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അജിത് പങ്കെടുത്തിരുന്നു. അപകടത്തെ തുടര്‍ന്ന് ബാരാമതി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications