കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാര്‍ വഞ്ചിച്ചു... ശരത് പവാറിന്റെ സഹായമുണ്ടെന്ന് പറഞ്ഞു, മഹാനാടകം വെളിപ്പെടുത്തി ഫട്‌നാവിസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ തിരക്കിട്ട് സര്‍ക്കാരുണ്ടാക്കാന്‍ കാരണം അജിത് പവാറാണെന്ന് വെളിപ്പെടുത്തി ദേവേന്ദ്ര ഫട്‌നാവിസ്. തന്നെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ചെന്ന് ഫട്‌നാവിസ് പറയുന്നു. സര്‍ക്കാരുണ്ടാക്കാന്‍ തന്നെ ഇങ്ങോട്ട് വന്ന് ക്ഷണിക്കുകയായിരുന്നു അജിത്. ബിജെപി ഇതര പാര്‍ട്ടികളുമായി ഈ സമയം ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. ഈ സമയത്താണ് അജിത് ഞങ്ങളെ സമീപിച്ചത്. 54 എന്‍സിപിമാരുടെയും പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്‌തെന്നും ഫട്‌നാവിസ് വ്യക്തമാക്കി.

1

ഇത്രയും വലിയ പിന്തുണയുള്ളത് കൊണ്ടാണ് ഞാന്‍ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചത്. അജിത് പവാറിന്റെ നിര്‍ദേശപ്രകാരം ഞാന്‍ കുറച്ച് എംഎല്‍എമാരുമായി സംസാരിച്ചു. അവര്‍ ബിജെപിക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞു. ഇതിന് പുറമേ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി ഇക്കാര്യം സംസാരിച്ചതാണെന്നും അജിത് പറഞ്ഞു. ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ വിശ്വസിക്കേണ്ടത്. ശരത് പവാറിന്റെ പിന്തുണയുണ്ടെന്ന് ഉറപ്പിച്ചാണ് സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചതെന്നും ഫട്‌നാവിസ് പറഞ്ഞു.

കോണ്‍ഗ്രസിനൊപ്പം പോകാന്‍ എന്‍സിപിക്ക് ആഗ്രഹമില്ലെന്ന് പറഞ്ഞാണ് അജിത് പവാര്‍ ബിജെപിയെ സമീപിച്ചത്. ത്രികക്ഷി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കി മുന്നോട്ട് പോകാനാവില്ല. സുസ്ഥിരമായ സര്‍ക്കാരിന് ബിജെപിക്കൊപ്പം ചേരാനാണ് താല്‍പര്യമെന്നും അജിത് എന്നോട് പറഞ്ഞു. ഇത് ഞാന്‍ വിശ്വസിച്ചു എന്നതാണ് സത്യം. പക്ഷേ ഇത് നീക്കം ബൂംമറാങ്ങായി മാറി. അതാണ് സര്‍ക്കാര്‍ വീഴാന്‍ കാരണമെന്നും ഫട്‌നാവിസ് പറഞ്ഞു.

അതേസമയം അണിയറയിലെ നീക്കങ്ങളെ കുറിച്ചുള്ള കാര്യങ്ങളും അടുത്ത ദിവസം വെളിപ്പെടുത്തും. നിരധി കാര്യങ്ങള്‍ രഹസ്യമായി നടന്നിട്ടുണ്ടെന്നും ഫട്‌നാവിസ് പറഞ്ഞു. എന്നാല്‍ അജിത് പവാറിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതിന് വേണ്ടിയാണ് ഈ നാടകം നടന്നതെന്ന വാദങ്ങളെയും ഫട്‌നാവിസ് തള്ളി. എസിബി അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടാവും. എന്നാല്‍ ഹൈക്കോടതിയില്‍ ഈ വാദം നിലനില്‍ക്കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു.

ആദായ നികുതി കുറയ്ക്കുന്നത് പരിഗണനയില്‍... കൂടുതല്‍ പരിഷ്‌കരണങ്ങള്‍, ധനമന്ത്രി പറയുന്നത് ഇങ്ങനെആദായ നികുതി കുറയ്ക്കുന്നത് പരിഗണനയില്‍... കൂടുതല്‍ പരിഷ്‌കരണങ്ങള്‍, ധനമന്ത്രി പറയുന്നത് ഇങ്ങനെ

English summary
ajit told me sharat pawar knew of ncp bjp plans says devendra fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X