കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു

  • By Desk
Google Oneindia Malayalam News

മുംബൈ: മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു. 77 വയസ്സായിരുന്നു. ദീർഘ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇംഗ്ലണ്ടിനോടും വെസ്റ്റ് ഇന്‌റീസിനോടും ചരിത്രപരമായ വിജയം ഇന്ത്യ കൈവരിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

ഇന്ത്ക്ക് വേണ്ടി 37 ടെസ്റ്റും 2 ഏകദിനവും വദേക്കർ കളിച്ചിട്ടുണ്ട്. 1941ൽ മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ലോകത്തിലെ തന്നെ മൂന്നാം നമ്പർ ബാറ്റ്സ് മാനായിരുന്നു അജിത് വദേക്കർ. 1990ൽ മുഹമ്മദ് അസ്ഹറുദ്ദീൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വേളയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Ajit Wadekar

ടെസ്റ്റ് പ്ലെയർ, ക്യാപ്റ്റൻ, കോച്ച്, സെലക്ഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച ഇന്ത്യയിലെ ചുരുക്കം ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് അജിത് വദേക്കർ. 1967ൽ അർജുന അവാർഡ് നല്ഡകിയും 1972ൽ പത്മശ്രീ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

English summary
Former India captain Ajit Wadekar died on Wednesday after battling a prolonged illness at Mumbai's Jaslok Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X