കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസത്തിന് ഒന്നേകാല്‍ കോടിയുമായി നടന്‍ അജിത്ത്; മോഹന്‍ലാലും നയന്‍താരയും കൊടുത്തത്

  • By Desk
Google Oneindia Malayalam News

ചെന്നൈ: രാജ്യം മൊത്തം കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നു. മന്ത്രിമാരും എംപിമാരും മറ്റു ജനപ്രതിനിധികളുമെല്ലാം സാമ്പത്തിക സഹായം പ്രഖ്യാപിച്ചുവരികയാണ്. പല സംസ്ഥാനങ്ങളിലും ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ചു. ഈ സാഹചര്യത്തില്‍ സെലിബ്രിറ്റികളും അവരുടെതായ രീതിയില്‍ സഹായം ചെയ്യുന്നുണ്ട്.

ഏറ്റവും ഒടുവില്‍ തമിഴ് നടന്‍ അജിത്ത് നല്‍കിയ സംഭാവനയാണ് വാര്‍ത്തയായത്. ഒന്നേകാല്‍ കോടി രൂപയാണ് അദ്ദേഹം കൊറോണ ദുരിതാശ്വാസത്തിന് വേണ്ടി സംഭാവന ചെയ്തിരിക്കുന്നത്. നടന്‍ മോഹന്‍ലാലും നടി നയന്‍താരയുമെല്ലാം സംഭാവന ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

അജിത്തിന്റെ സംഭാവന ഇങ്ങനെ

അജിത്തിന്റെ സംഭാവന ഇങ്ങനെ

50 ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 50 ലക്ഷം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം സിനിമാ സംഘടനയ്ക്കുമാണ് അജിത്ത് നല്‍കിയത്. അജിതിന്റെ ആരാധകര്‍ അദ്ദേഹത്തിന്റെ സംഭാവനയെ പിന്തുണച്ച് സോഷ്യല്‍ മീഡിയിയല്‍ ആഘോഷിക്കുകയാണ്.

സഹായം അഭ്യര്‍ഥിച്ച് സിനിമാ മേഖല

സഹായം അഭ്യര്‍ഥിച്ച് സിനിമാ മേഖല

സിനിമാ രംഗത്ത് പ്രവര്‍ത്തക്കുന്ന ദിവസ വേതനക്കാരെ സഹായിക്കാന്‍ സംഭാവന ചെയ്യണമെന്ന് ഫിലിം എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് സംഘടനയ്ക്ക് അജിത് 25 ലക്ഷം നല്‍കിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിനിമാ മേഖല സ്തംഭിച്ചിരിക്കുകയാണ്. ദിവസ വേതനക്കാരുടെ കാര്യത്തിലാണ് സിനിമാ സംഘടനകളുടെ ആധി. തുടര്‍ന്നാണ് സഹായം അഭ്യര്‍ഥിച്ചത്.

നയന്‍ താരയും മോഹന്‍ലാലും നല്‍കിയത്

നയന്‍ താരയും മോഹന്‍ലാലും നല്‍കിയത്

ഇതുപ്രകാരം 20 ലക്ഷം രൂപ നയന്‍താര നല്‍കിയിരുന്നു. ഐശ്വര്യ രാജേഷ് ഒരു ലക്ഷം നല്‍കി. രജനികാന്ത്, കമല്‍ഹാസന്‍, ധനുഷ്, സൂര്യ, കാര്‍ത്തി എന്നിവരും സിനിമാ സംഘടനയ്ക്ക് സഹായം നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. കേരളത്തില്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷമാണ് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദുരിതാശ്വാസ നിധി നല്ലപോലെ മുന്നോട്ട് പോകുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഫണ്ട് കണ്ടെത്തുന്ന വഴികള്‍

ഫണ്ട് കണ്ടെത്തുന്ന വഴികള്‍

ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വെട്ടിക്കുറച്ചിരുന്നു. എംപിമാരുടെ വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പാസാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളവും 30 ശതമാനം കുറച്ചിട്ടുണ്ട്.

7900 കോടി രൂപ സ്വരൂപിക്കും

7900 കോടി രൂപ സ്വരൂപിക്കും

എംപിമാരുടെ ഫണ്ട് രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത് വഴി 7900 കോടി രൂപ സ്വരൂപിക്കും. നേരത്തെ പല സംസ്ഥാനങ്ങളും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ചത്.

English summary
Ajith donates 1.25 crore for coronavirus crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X