ആവേശം അതിരുവിട്ടു, ലോറിയില്‍ നിന്ന് വീണ അജിത് ആരാധകന്‍ മരിച്ചു: വിജയ് ആരാധകരുമായും ഏറ്റുമുട്ടല്‍
ഏറെ പ്രതീക്ഷകളുമായി തല അജിത്തിന്റെ തുനിവും ദളപതി വിജയ് ചിത്രം വാരിസും തിയേറ്ററുകളിലെത്തി കഴിഞ്ഞു. പൊങ്കലിന് ആര് വാഴും ആര് വീഴും, അല്ലെങ്കില്‍ രണ്ട് ചിത്രങ്ങളും വിജയമായിരിക്കുമോ എന്ന് അധികം വൈകാതെ തന്നെ അറിയാനും സാധിക്കും. സമീപകാലത്ത് ആദ്യമായിട്ടാണ് വമ്പന്‍ ആരാധക നിരയുള്ള അജിത്തിന്റേയും വിജയിയുടേയും ചിത്രം നേർക്ക് നേർ വരുന്നതെന്ന പ്രത്യേകതയും ഈ പൊങ്കലിനുണ്ട്.
400 വീതം തിയേറ്ററുകളിലാണ് ഇരുചിത്രങ്ങളും തമിഴ്‌നാട്ടിൽ പ്രദർശനത്തിനെത്തിയത്. കേരളത്തിൽ ഇരുനൂറിലധികം തിയേറ്ററുകളിൽ ഇരുചിത്രങ്ങളും റീലിസ് ചെയ്യുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ റിലീസിനെ ഏറെ ദുഃഖിപ്പിക്കുന്ന ഒരു വാർത്തയാണ് ചെന്നൈയില്‍ നിന്നും പുറത്ത് വരുന്നത്.

ചെന്നൈയിൽ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ അജിത്ത് ആരാധകൻ മരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഭരത് കുമാർ എന്ന ആരാധകനാണ് മരിച്ചത് , പുലർച്ചെ 1 മണിയുടെ ഷോ കാണാനായി ഭരത് പോയിരുന്നുവെന്നും, തുണീവിന്റെ റിലീസ് ആഘോഷിക്കുന്നതിനിടയിൽ, ഓടുന്ന ലോറിയിൽ നിന്ന് വീണ് മരിച്ചെന്നുമാണ് റിപ്പോർട്ട്. അതേസമയം, ആവേശത്തില്‍ ഭരത് ലോറിയില്‍ നിന്നും ചാടുകയായിരുന്നുവെന്നാണ് ടൈംസ് നൌവ് റിപ്പോർട്ട് ചെയ്യുന്നത്.

സംവിധായകൻ എച്ച് വിനോദും അജിത്തും നിർമ്മാതാവ് ബോണി കപൂറും ഒന്നിക്കുന്ന തുടർച്ചയായ മൂന്നാമത്തെ ചിത്രമാണിത്. നേർകൊണ്ട പാർവൈ, വാലിമൈ എന്നിവയാണ് ഇവരുടെ മുൻ ചിത്രങ്ങൾ. "ചെന്നൈയിലെ രോഹിണി തിയേറ്ററിനു സമീപം പൂനമല്ലി ഹൈവേയിൽ പതിയെ ഓടുന്ന ലോറിയിൽ നിന്ന് ആവേശത്തിൽ ചാടിയ നടൻ അജിത് കുമാറിന്റെ ആരാധകനായ ഭരത് കുമാർ മരണപ്പെട്ടു," ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.

സിനിമയുടെ ആദ്യ ഷോയ്ക്ക് മുന്നോടിയായി റിലീസ് ആഘോഷമാക്കി തിയേറ്ററുകള്‍ക്കിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകളിൽ ആരാധകർ കയറി നൃത്തം ചെയ്യാൻ തുടങ്ങി. ഇതിനിടയില്‍ ലോറിയിൽ നിന്ന് താഴെ വീണ ആരാധകന്റെ സുഷുമ്നാ നാഡിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകുയം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ നിർഭാഗ്യവശാൽ, യുവ അജിത്ത് ആരാധകൻ മരിക്കുകയായിരുന്നു.

2023-ലെ തമിഴ് സിനിമയുടെ ഏറ്റവും ഉയർന്ന പ്രതീക്ഷകളുമായിട്ടാണ് അജിത് കുമാറിന്റെ തുണിവ് റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. എട്ട് വർഷത്തിന് ശേഷമാണ് ബോക്‌സ് ഓഫീസിൽ അജിത്തിന്റേയും വിജയിയുടേയും ചിത്രങ്ങൾ നേർക്കുനേർ വരുന്നത്. ചിത്രത്തിന്റെ റിലാസ് ആഘോഷങ്ങള്‍ക്കിടെ ചെന്നൈയിലെ ചില തിയേറ്ററുകളില്‍ ഇരുവരുടേയും ആരാധാകർ ഏറ്റുമുട്ടി.

രണ്ട് ചിത്രങ്ങളുടേയും പ്രദർശനം പുലർച്ചെ 1 മണിക്കും 4 മണിക്കും ആരംഭിച്ചു. ആരാധകർ വൻതോതിൽ തടിച്ചുകൂടിയതോടെ പലയിടത്തും പോലീസിന് ലാത്തി വീശേണ്ടി വന്നു. തിയറ്ററുകളിൽ സ്ഥാപിച്ച വിജയുടെ വാരിസുവിന്റെ ബാനർ അജിത്തിന്റെ ആരാധകർ വലിച്ചുകീറിയതിന് പിന്നാലെ അജിത്തിന്റെ തുണീവിന്റെ നിരവധി ബാനറുകളും വിജയ് ആരാധകർ വലിച്ചുകീറി.












Click it and Unblock the Notifications