പട്ടിക വര്‍ഗക്കാരനെന്ന് വ്യാജ സാക്ഷ്യപത്രം; മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന് അറസ്റ്റില്‍!!
റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന് അമിത് ജോഗി അറസ്റ്റില്‍. തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്. ബിജെപി നേതാവ് സമീറ പക്റയുടെ പരാതിയില്‍ വീട്ടിലെത്തിയാണ് അജിതിനെ പോലീസ് അറസ്റ്റ് ചെയ്തത്.

2018 ലാണ് സത്യവാങ്മൂലത്തില്‍ ജാതി തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് അമിത് ജോഗിക്കെതിരെ പക്റ പരാതി നല്‍കിയത്. 2013 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മര്‍വാഹിയില്‍ സമീറ പക്റ അമിത് ജോഗിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംവരണ മണ്ഡലമായ ഇവിടെ മത്സരിക്കാനായി സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ജാതി തെറ്റായി നല്‍കിയെന്നാണ് പക്റയുടെ പരാതിയില്‍ പറയുന്നത്.
പട്ടിക വര്‍ഗ വിഭാഗക്കാരനാണെന്ന് വ്യാജ രേഖയുണ്ടാക്കിയതിന് അജിത് ജോഗിക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അമിതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടിക വര്‍ഗത്തില്‍ പെട്ട കന്‍വര്‍ ലമുദായക്കാരമാണ് താനെന്നായിരുന്നു ജോഗി അവകാശപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ ആരോപണം ഉയര്‍ന്നതോടെ 2018 ല്‍ ഛത്തീസ്ഗഡ് ഹൈക്കോടതി ഇക്കാര്യം പരിശോധിക്കാന്‍ ഉന്നത തല സമിതിയെ നിയോഗിച്ചിരുന്നു.
എന്നാല്‍ പട്ടികജാതി, വർഗ വികസന വകുപ്പ് സെക്രട്ടറി ഡിഡി സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിക്കുമുന്നിൽ തന്റെ അവകാശവാദം ജോഗിക്കു തെളിയിക്കാനായില്ല. ഇതോടെ ജോഗിയുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു. ഇതോടെ പട്ടിക ജാതി-വര്‍ഗ, പിന്നാക്ക വിഭാഗ നിയമപ്രകാരം ജോഗിക്കെതിരെ കേസെടുത്തിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications