കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിക വര്‍ഗക്കാരനെന്ന് വ്യാജ സാക്ഷ്യപത്രം; മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ അറസ്റ്റില്‍!!

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ അമിത് ജോഗി അറസ്റ്റില്‍. തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയിലാണ് അറസ്റ്റ്. ബിജെപി നേതാവ് സമീറ പക്റയുടെ പരാതിയില്‍ വീട്ടിലെത്തിയാണ് അജിതിനെ പോലീസ് അറസ്റ്റ് ചെയ്തത്.

jithjogison

2018 ലാണ് സത്യവാങ്മൂലത്തില്‍ ജാതി തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് അമിത് ജോഗിക്കെതിരെ പക്റ പരാതി നല്‍കിയത്. 2013 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മര്‍വാഹിയില്‍ സമീറ പക്റ അമിത് ജോഗിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. സംവരണ മണ്ഡലമായ ഇവിടെ മത്സരിക്കാനായി സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ജാതി തെറ്റായി നല്‍കിയെന്നാണ് പക്റയുടെ പരാതിയില്‍ പറയുന്നത്.

'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി

പട്ടിക വര്‍ഗ വിഭാഗക്കാരനാണെന്ന് വ്യാജ രേഖയുണ്ടാക്കിയതിന് അജിത് ജോഗിക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അമിതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടിക വര്‍ഗത്തില്‍ പെട്ട കന്‍വര്‍ ലമുദായക്കാരമാണ് താനെന്നായിരുന്നു ജോഗി അവകാശപ്പെട്ടത്. ​എന്നാല്‍ ഇതിനെതിരെ ആരോപണം ഉയര്‍ന്നതോടെ 2018 ല്‍ ഛത്തീസ്ഗഡ് ഹൈക്കോടതി ഇക്കാര്യം പരിശോധിക്കാന്‍ ഉന്നത തല സമിതിയെ നിയോഗിച്ചിരുന്നു.

എന്നാല്‍ പട്ടികജാതി, വർഗ വികസന വകുപ്പ് സെക്രട്ടറി ഡിഡി സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിക്കുമുന്നിൽ തന്റെ അവകാശവാദം ജോഗിക്കു തെളിയിക്കാനായില്ല. ഇതോടെ ജോഗിയുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു. ഇതോടെ പട്ടിക ജാതി-വര്‍ഗ, പിന്നാക്ക വിഭാഗ നിയമപ്രകാരം ജോഗിക്കെതിരെ കേസെടുത്തിരുന്നു.

അസം ദേശീയ പൗരത്വ രജിസ്റ്റർ; അവസാനം ബിജെപി തന്നെ കുടുങ്ങി, പുറത്തായവരിൽ ഏറെയും ഹിന്ദു വോട്ടുകൾ....അസം ദേശീയ പൗരത്വ രജിസ്റ്റർ; അവസാനം ബിജെപി തന്നെ കുടുങ്ങി, പുറത്തായവരിൽ ഏറെയും ഹിന്ദു വോട്ടുകൾ....

English summary
Ajith jogis son Amith jogi arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X