അജിത്ത് ശശികലയെ കണ്ടു, ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച, തമിഴ്നാടിന്റെ ഗതിമാറും!!
ജയലളിതക്ക് ശേഷം തമിഴ്നാടിന്റൈ നേതാവാകാന്‍ അനിയോജ്യന്‍ അജിത്താണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശശികലയും അജിത്തും ചര്‍ച്ച നടത്തിയെന്ന റിപോര്‍ട്ട്
ചെന്നൈ: ജയലളിതയുടെ വിയോഗ ശേഷം ശക്തനായ നായകനെ തേടുകയാണ് തമിഴ് രാഷ്ട്രീയം. മുന്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ജയലളിതയുടെ തോഴി ശശികല പാര്‍ട്ടി അമരത്ത് സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തമിഴകം ഇപ്പോഴും നാഥനില്ലാ കളരിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അണ്ണാഡിഎംകെയില്‍ മാത്രമല്ല, തമിഴ്നാട്ടിലെ മറ്റു പാര്ട്ടികളിലുമില്ല ജയലളിതയോളം പോന്ന ഒരു നേതാവ്.
ഈ സാഹചര്യത്തിലാണ് സുപ്പര്സ്റ്റാര് അജിത് കഴിഞ്ഞദിവസം ശശികലയുമായി ചര്‍ച്ച നടത്തിയെന്ന റിപോര്‍ട്ടുകള്‍. ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡനിലെത്തിയാണ് അജിത് ശശികലയെ കണ്ടതെന്നായിരുന്നു വാര്‍ത്ത. പോയസ് ഗാര്‍ഡനില്‍ ഇപ്പോള്‍ ശശികലയും ബന്ധുക്കളുമാണ് താമസം.

അജിത്തിന് തമിഴകത്ത് തല എന്നാണ് വിളിപ്പേര്. തലൈവിക്ക് ശേഷം നേതാവാകാന്‍ പോന്ന വ്യക്തിത്വമാണ് അജിത്തിന്റേതെന്ന് കരുതുന്ന ഒരുപാട് പേരുണ്ട് അണ്ണാഡിഎംകെയില്‍. ജയലളിതയുടെ പിന്‍ഗാമി അജിത് ആകുമെന്ന റിപോര്‍ട്ടുകള്‍ നേരത്തെ വ്യാപകമായിരുന്നെങ്കിലും അജിത്ത് തന്നെ അതു തള്ളിയിരുന്നു.

ശശികലയും അജിത്തും ഒരുമണിക്കൂറിലധികം ചര്‍ച്ച നടത്തി. അതിന് ശേഷം പുറത്തുവന്ന ഇരുവരും സന്തോഷത്തോടെയാണ് കാണപ്പെട്ടത്. എന്നാല്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറായിട്ടില്ല എന്നൊക്കെയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ജയലളിതുയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് അജിത്. ജയലളിതയെ കാണാന്‍ നിരവധി തവണ അജിത്തും ഭാര്യ ശാലിനിയും പോയസ്ഗാര്‍ഡനില്‍ പോയിട്ടുണ്ട്. സ്വന്തം മക്കളോടെന്ന പോലെയാണ് ജയലളിത ഇരുവരോടും പെരുമാറിയിരുന്നത്.

പാര്‍ട്ടിയെ നയിക്കാന്‍ ജനകീയനായ ഒരാള്‍ വേണമെന്ന് ജയലളിതക്ക് എപ്പോഴും നിര്‍ബന്ധമുണ്ടായിരുന്നു. ജയലളിതയും അതിന് മുമ്പ് എംജിആറുമെല്ലാം സിനിമയില്‍ നിന്നാണ് രാഷ്ട്രീയകളത്തിലിറങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടില്‍ അതുപോലെയുള്ള വ്യക്തിയില്ല. അതുകൊണ്ടാണ് ജയലളിതുമായി അടുത്ത ബന്ധമുള്ള അജിത്തിനെ പലരും നേതാവായി കാണുന്നത്.

ജയലളിതയുടെ മരണ വാര്‍ത്ത വരുമ്പോള്‍ ബള്‍ഗേറിയയില്‍ സിനിമാ ചിത്രീകരണത്തിലായിരുന്നു അജിത്. സംഭവം അറിഞ്ഞയുടനെ ഷൂട്ടിങ് വനിര്ത്തിവച്ച് അജിത്ത് ചെന്നൈയിലേക്കെത്തി. ഒരു ദിവസം കഴിഞ്ഞിട്ടാണ് അജിത്ത് എത്തിയതെങ്കിലും അദ്ദേഹത്തിന്റെ സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തരുന്നത്.

അജിത്തും ശശികലയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ പ്രധാന വിഷയമെന്താണെന്ന് വെളിപ്പെടുത്താന്‍ അണ്ണാഡിഎംകെ വൃത്തങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ല. അജിത്ത് പോയസ് ഗാര്‍ഡനില്‍ വന്നിട്ടില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞത്. അപ്പോള്‍ അജിത് വന്നിട്ടില്ലേ? ഇതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
‘മത്സരാർത്തി’കളായി നേതാക്കൾ, പാർട്ടി വിട്ട് പ്രവർത്തകർ; ആയിരത്തോളം എൻസിപി പ്രവർത്തകർ മാണി ഗ്രൂപ്പിലേക്ക് -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
വയനാട് തുരങ്കപാത നിർമ്മാണം തടയണം: സുപ്രീം കോടതിയിൽ ഹർജി -
മന്ത്രിയുടേത് ‘തറ’ സ്വഭാവം! ഗണേഷ് കുമാർ സർക്കാരിന് അപമാനമെന്ന് വെള്ളാപ്പള്ളി












Click it and Unblock the Notifications