കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല, എകെ ആന്റണിക്ക് എതിരായ പ്രചാരണത്തിൽ മകൻ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വന്‍ പ്രതിസന്ധി ഘട്ടത്തിലൂടെയാണോ കോണ്‍ഗ്രസ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും എംഎല്‍എമാര്‍ അടക്കമുളള നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയിത്തുടങ്ങി. രാഹുല്‍ ഗാന്ധിയാകട്ടെ രാജി തീരുമാനത്തില്‍ നിന്ന് ഇതുവരെ പിന്മാറിയിട്ടില്ല.

തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുന്ന തിരക്കിലാണ് കേന്ദ്ര-സംസ്ഥാന നേതാക്കള്‍. പല സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എകെ ആന്റണിക്ക് നേരെയാണ് ചൂണ്ടുവിരലുകള്‍ നീളുന്നത്. ആരോപണത്തില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ആന്റണിയുടെ മകന്‍.

യുപിയിൽ പുറത്ത് നിർത്തി

യുപിയിൽ പുറത്ത് നിർത്തി

ഉത്തര്‍ പ്രദേശിലും ദില്ലിയിലുമടക്കം തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യങ്ങളുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് തികഞ്ഞ പരാജയം ആയിരുന്നു. ഉത്തര്‍ പ്രദേശില്‍ മായാവതിയും അഖിലേഷ് യാദവും ചേര്‍ന്ന് സഖ്യമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസിന് പുറത്ത് വിട്ടു. അതേസമയം പ്രധാനപ്പെട്ട സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസിനെ സഹായിക്കുകയും ചെയ്തു.

അമേഠിയിൽ കാല് വാരി

അമേഠിയിൽ കാല് വാരി

എന്നാല്‍ ആ സഹായം കോണ്‍ഗ്രസിന് ഒരു ഗുണവും ചെയ്തില്ല. കയ്യിലുണ്ടായിരുന്ന അമേഠി പോലും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ലഭിച്ച ഏക സീറ്റ് സോണിയാ ഗാന്ധിയുടെ റായ്ബറേലി മാത്രമാണ്. മാത്രമല്ല അമേഠിയില്‍ ബിഎസ്പി കാല് വാരിയെന്നും കോണ്‍ഗ്രസിന് ആരോപണമുണ്ട്.

ദില്ലിയിലും സഖ്യമില്ല

ദില്ലിയിലും സഖ്യമില്ല

7 സീറ്റുകളുളള ദില്ലിയില്‍ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും സഖ്യത്തിലെത്താനായിരുന്നില്ല. സീറ്റ് വിഭജനത്തിലെ തര്‍ക്കം തന്നെ ആയിരുന്നു പ്രധാന കാരണം. എന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എകെ ആന്റണിയാണ് സഖ്യചര്‍ച്ചകള്‍ വിജയിക്കാതെ പോയതിന് പിന്നിലെ ഇടപെടല്‍ എന്നാണ് ഒരു വശത്ത് നിന്നുളള ആരോപണം.

മറുപടിയുമായി മകൻ

മറുപടിയുമായി മകൻ

അതിനുളള മറുപടിയാണ് ആന്റണിയുടെ മകന്‍ അജിത് പോള്‍ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്: നമസ്കാരം സുഹൃത്തുക്കളേ, അടുത്തിടയായി അടിസ്ഥാനമില്ലാത്ത കുറെ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ആണ് പ്രചരിപ്പിക്കുന്നത്. ഒന്നാമത്തെ ആരോപണം - യുപിയിലെ സഖ്യം യാഥാർഥ്യം ആകാത്തതിന്റെ കാരണം എന്റെ അച്ഛൻ ആണെന്ന്.

കോൺഗ്രസ് തയ്യാറായിരുന്നു

കോൺഗ്രസ് തയ്യാറായിരുന്നു

സത്യത്തിൽ കോൺഗ്രസ് സഖ്യത്തിന് തയ്യാറായിരുന്നു. പക്ഷെ മായാവതി രണ്ടു സീറ്റിൽ കൂടുതൽ കോൺഗ്രസിന് തരില്ല എന്ന് വാശി പിടിച്ചു. അതുകൊണ്ട് തന്നെ ഒറ്റയ്ക്കു മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മറ്റൊന്ന്. ഡൽഹിയിൽ സഖ്യത്തിന് കോൺഗ്രസ് തയ്യാറായിരുന്നു. പക്ഷെ ഒരു സീറ്റ് അല്ലെങ്കിൽ രണ്ടെണ്ണം മാത്രം കോൺഗ്രസിന്. ഒരു ഘട്ടത്തിൽ കോൺഗ്രസ് അത് സമ്മതിച്ചുമാണ്.

ഇല്ലാക്കഥകൾ മാത്രം

ഇല്ലാക്കഥകൾ മാത്രം

അപ്പോഴാണ് ആപ് ഡിമാൻഡ് മാറ്റി പഞ്ചാബിലും ഹരിയാനയിലും സീറ്റ് ആവശ്യപ്പെട്ടത്. പിന്നൊന്ന്‌ ആന്ധ്രയെ സംബന്ധിച്ചാണ്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്‌ഡി കോൺഗ്രസിന് 10 സീറ്റ് കൊടുക്കാൻ തയ്യാറായി എന്ന്. ജഗൻമോഹൻ റെഡ്ഢി അത്തരമൊരു സമ്മതം നടത്തിയതായി ഒരറിവും ഇല്ല. അപ്പോൾ പിന്നെ ഈ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതെന്തിന്?

വെറും വ്യാമോഹം മാത്രമായിരിക്കും

വെറും വ്യാമോഹം മാത്രമായിരിക്കും

വെറുതെ ആക്ഷേപിക്കുക. അത്ര തന്നെ. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ... തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു തളർത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കിൽ ഒരുകാര്യം മനസിലാക്കിക്കോളൂ.... അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കും എന്നാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

അജിത് പോൾ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Ajith Paul Antony's facebook post defending AK Antony in congress failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X