കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്ക് പാലിക്കാന്‍ ശരദ് പവാര്‍; മടങ്ങിയെത്തിയ അജിത് പവാറിനെ നിയമസഭ കക്ഷി നേതാവാക്കും?

Google Oneindia Malayalam News

മുംബൈ: അജിത് പവാറിനെ എന്‍സിപി വീണ്ടും എന്‍സിപി നിയമസഭ കക്ഷി നേതാവാക്കിയേക്കുമെന്ന് സൂചന. ബിജെപിയിലേക്ക് കൂറുമാറിയ പിന്നാലെ അജിതിനെ നിയമസഭ കക്ഷി നേതൃ സ്ഥാനത്ത് നിന്ന് എന്‍സിപി മാറ്റിയിരുന്നു. എന്നാല്‍ മടങ്ങിയെത്തിയോടെ അജിതിനെ തന്നെ വീണ്ടും ചുമതലപ്പെടുത്തിയേക്കുമെന്നാണ് വിവരം.

 ajithsharad-

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എന്‍സിപി അജിത് പവാറിനെ നിയമസഭ കക്ഷി നേതാവായി നിയമിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച പത്തോളം എംഎല്‍എമാരൊടൊപ്പം അജിത് ബിജെപി പക്ഷത്ത് എത്തി. ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെ അജിതിനെ മാറ്റിയെന്നും പുതിയ നിയമസഭ കക്ഷി നേതാവായി മുതിര്‍ന്ന പാര്‍ട്ടി നേതാവായ ജയന്ത് പാട്ടീലിനെ നിയമിച്ചുവെന്നും കാണിച്ച് എന്‍സിപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

അതേസമയം ശത്രുപക്ഷം ഉപേക്ഷിച്ച് മടങ്ങിയെത്തിയോടെ നിയമസഭ കക്ഷി നേതൃസ്ഥാനമോ അല്ലേങ്കില്‍ പാര്‍ട്ടിയിലോ മന്ത്രി സഭയിലോ ഉയര്‍ന്ന സ്ഥാനങ്ങള്‍ തന്നെയോ അജിത് പവാറിന് നല്‍കുമെന്ന് എന്‍സിപി നേതൃത്വത്തെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അജിത് പവാറിന് വലിയ പദവി തന്നെ നല്‍കുമെന്നും വലിയ കാര്യങ്ങള്‍ ചെയ്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയതെന്നും ശിവസേന എംപി സഞ്ജയ് റൗത്തും നേരത്തേ പറഞ്ഞിരുന്നു.

സത്യപ്രതിജ്ഞ ചെയ്ത പിന്നാലെ പാര്‍ട്ടിയിലേക്ക് തിരിച്ച് വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ എന്‍സിപി വിട്ടിട്ടില്ലല്ലോയെന്നായിരുന്നു നേരത്തേ അജിത് പ്രതികരിച്ചത്. തന്നെ എന്‍സിപിയില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല. താനും രാജിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത്തരം ചര്‍ച്ചകളുടെ ആവശ്യമില്ലെന്നായിരുന്നു അജിത് പവാറിന്‍റെ പ്രതികരണം.

English summary
Ajith pawar likely to get ncp legislative party leader post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X