കേരള സ്റ്റോറി കഴിഞ്ഞു, അടുത്തത് അജ്മീര്‍ 92, എന്താണ് യഥാര്‍ത്ഥത്തില്‍ രാജസ്ഥാനില്‍ സംഭവിച്ചത്?
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് മതംമാറ്റി യുവതികളെ ഐസിസിലേക്ക് കൊണ്ടുപോകുന്നുവെന്ന് കാണിച്ച് നിര്‍മിച്ച ചിത്രമായിരുന്നു കേരള സ്റ്റോറി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതൊരു പ്രചാരണ ചിത്രമാണെന്ന് നിരവധി പേരാണ് വിമര്‍ശിച്ചത്. 30000 അധികം യുവതികളെ ഐസിസിലേക്ക് കൊണ്ടുപോയെന്ന വാദത്തിനും തെളിവില്ലായിരുന്നു.
എന്തായാലും ചിത്രം ബോക്സോഫീസില്‍ വമ്പന്‍ വിജയമായി. കശ്മീര്‍ ഫയല്‍സിന് ശേഷം ഇതേ പാറ്റേണിലുള്ള ചിത്രം ഒരിക്കല്‍ കൂടി വിജയം നേടുകയായിരുന്നു. അടുത്തതായി വരാന്‍ പോകുന്നത് അജ്മീര്‍ 92 എന്ന ചിത്രമാണ്. ഇതും ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിടുന്ന പ്രചാരണ ചിത്രമാണെന്ന വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു. എന്താണ് പക്ഷേ ഈ വിവാദത്തിന് കാരണം. അജ്മീറില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കാം.

എന്താണ് അജ്മേര്‍ 92
അജ്മീര്‍ 92 ഒരു ബോളിവുഡ് ചിത്രമാണ്. അജ്മീറില്‍ 1992ല്‍ നടന്ന കൂട്ടബലാത്സംഗ കേസിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം ചിത്രം റിലീസ് ചെയ്യും. അജ്മീര്‍ ഷരീഫ് ദര്‍ഗയെ വളരെ മോശമായി കാണിക്കുന്നതാണ് ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകം മുഴുവന്‍ പ്രശസ്തമാണ് ഈ ദര്‍ഗ. അതിനെ മോശമാക്കി കാണിക്കുന്നുവെന്ന ആരോപണമാണ് ചിത്രത്തെ വിവാദമാക്കുന്നത്.
യഥാര്‍ത്ഥ സംഭവം ഇങ്ങനെ
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമെന്നാണ് സംവിധായകന് അടക്കം പറയുന്നത്. അജ്മീര്‍ ദര്‍ഗയുമായി ബന്ധമുള്ള ഒരു കുടുംബം പ്രായപര്ത്തിയാവാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതാണ് സംഭവം.
നിരവധി പെണ്‍കുട്ടികളെ പ്രതികള്‍ ബ്ലാക്മെയില്‍ ചെയ്ത് പീഡിപ്പിച്ചത്. ഈ കുടുംബം അധികാര കേന്ദ്രത്തില്‍ ഇരിക്കുന്ന ശക്തരായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
പുറത്തെത്തിച്ചത് മാധ്യമങ്ങള്‍
അജ്മീറിലെ കൂട്ടബലാത്സംഗങ്ങള്‍ പുറം ലോകത്തെ അറിയിച്ചത് മാധ്യങ്ങളാണ്. ദൈനിക നവജ്യോതി എന്ന ദിനപത്രമാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ജയ്പൂരില്‍ പ്രചാരണത്തിലുള്ള ഒരു ദിനപത്രമാണിത്.
ഖാദിം കുടുംബത്തിലെ ഫാറൂഖ്, നഫീസ് ചിസ്തി എന്നിവരുടെ നേതൃത്വത്തിലുള്ള യുവാക്കള്‍ പെണ്‍കുട്ടികളെ ബ്ലാക്മെയില്‍ ചെയ്ത് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഒരു സ്വകാര്യ ഫാംഹൗസിലാണ് സംഭവം അരങ്ങേറിയത്. അജ്മീര്‍ ഷരീഫ് ദര്‍ഗയിലെ കാര്യങ്ങള്‍ നോക്കിയിരുന്നവരാണ് ഫാറൂഖും, നഫീസ് ചിസ്തിയും.
അന്വേഷണത്തില്‍ കണ്ടെത്തിയത്
ഫാറൂഖ് ചിസ്തി സോഫിയ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുമായി സൗഹൃദമുണ്ടാക്കി, ആ കുട്ടിയെ ബ്ലാക്മെയില്‍ ചെയ്താണ് മറ്റുള്ള കുട്ടികളെയും പീഡനത്തിന് ഇരയാക്കിയത്. ഈ പെണ്‍കുട്ടി തന്റെ സഹപാഠികളെ ഇവരുമായി പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെ ഓരോരുത്തരായി ഫാം ഹൗസിലെത്തിക്കുകയായിരുന്നു. ചിസ്തിയും സുഹൃത്തുക്കളും കുറ്റകൃത്യത്തില്‍ പങ്കാളിയായി. 250ലധികം പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ കെണിയില്‍ വീണത്.
11 മുതല്‍ 20 വയസ്സിനിടയില്‍ പ്രായമുള്ളവരാണ് ഈ പെണ്‍കുട്ടികള്‍. അതേസമയം അജ്മീര്‍ പോലീസിന് ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഖാദിം കുടുംബത്തിന്റെ സ്വാധീനത്തെ തുടര്‍ന്ന് അതിനെ അവഗണിക്കുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ഇവര്‍ അറസ്റ്റിലാവുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications