കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസ്!! പ്രതികള്‍ക്ക് ജീവപര്യന്തം!

2007 ഒക്ടോബര്‍ 11നാണ് ഖ്വാജ മൊയ്തീന്‍ ചിസ്തിയുടെ ദര്‍ഗയ്ക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ മൂന്ന് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഹിന്ദു സംഘടനാ പ്രവര്‍ത്തകരായ ഭവേഷ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പട്ടേലിന് 10,000 രൂപയും ഗുപ്തയ്ക്ക് 5000 രൂപയും പിഴയും വിധിച്ചിട്ടുണ്ട്.

മാര്‍ച്ച് എട്ടിന് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പ്രതിയായ സുനില്‍ ജോഷി മരിച്ചു പോയതിനാല്‍ പ്രതി പട്ടികയില്‍ നിന്ന് നീക്കിയിരുന്നു. മറ്റൊരി പ്രതി അസീമാനന്ദ സ്വാമിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.

ajmer

ക്രിമിനല്‍ ഗൂഢാലോചന, മതവിദ്വേഷം ഉണ്ടാക്കാല്‍, സ്‌ഫോടകനിയമം, നിയമ വിരുദ്ധ പ്രവര്‍ത്തനം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിരുന്നത്. 2007 ഒക്ടോബര്‍ 11നാണ് ഖ്വാജ മൊയ്തീന്‍ ചിസ്തിയുടെ ദര്‍ഗയ്ക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ മൂന്ന് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു.15 പേര്‍ക്ക് പരുക്കേറ്റു.

രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് എന്‍ഐയ്ക്ക് കൈമാറുകയായിരുന്നു. കേസില്‍ 149 സാക്ഷികളെയാണ് വിസ്തരിച്ചത്.

English summary
ajmer blast case, two accused get life imprisonment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X