കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മീര്‍ ദര്‍ഗയില്‍ ബോംബ് ഭീഷണി, തീര്‍ത്ഥാടകരെ ഒഴിപ്പിച്ചപ്പോള്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ ഏറെ പ്രശ്‌സ്തമായ അജ്മീര്‍ ദര്‍ഗയില്‍ ബോംബ് ഭീഷണി. മാസം തോറും നടക്കുന്ന ചാട്ടി ഷരീഫിനായി എതേതിയ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഈ സമയം ദര്‍ഗയില്‍ ഉണ്ടായിരുന്നത്. പൊലീസിനേയും കമാന്‍ഡോകളേയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീഷണി സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞത് ഒരു മണിയ്ക്കൂറിന് ശേഷം. അപ്പോഴേയ്ക്കും തീര്‍ത്ഥാടകരെ ദര്‍ഗയില്‍ നിന്നും ഒഴിപ്പിച്ചിരുന്നു.

രാവിലെ 6.40ഓടെയാണ് അജ്മീര്‍ പൊലീസിന് ഭീഷണി സന്ദേശം ലഭിയ്ക്കുന്നത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും കമാന്‍ഡോകളും ദര്‍ഗയിലേയ്ക്ക് കുതിച്ചെത്തുകയായിരുന്നു. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തീര്‍ത്ഥാടകര്‍ക്കും മനസിലായി. പുരോഗഹിതന്‍മാരുടെ സഹായത്തോടെ തീര്‍ത്ഥാടകരെ ഒഴിപ്പിയ്ക്കുകയായിരുന്നു ആദ്യം ചെയ്തത്.

rajasthan

അരമണിയ്ക്കൂറിനകം തന്നെ സന്ദേശം വ്യാജമാണെന്ന് പൊലീസിന് മനസിലായി. അധികം വൈകാതെ ഇക്കാര്യം സ്ഥീരീകരിയ്ക്കുകയും ചെയ്തു. രാവിലെ 7.45 മുതല്‍ 915 വരെ ദര്‍ഗ അടച്ചിടുകയും ചെയ്തു. വ്യാജ സന്ദേശത്തിന്റെ ഉറവിടം പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. മുന്‍പ് ബോംബ് സ്‌ഫോടനം നടന്നിട്ടുള്ള സ്ഥലമായതിനാല്‍ ദര്‍ഗയുടെ സുരക്ഷയില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

English summary
Ajmer dargah evacuated followed by a bomb threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X