കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നൂപുര്‍ ശര്‍മ്മയുടെ തല വെട്ടൂ, വീട് സമ്മാനമായി തരാം'; അക്രമത്തിന് ആഹ്വാനം, അജ്മീറിലെ പുരോഹിതന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ജയ്പൂര്‍: പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ബി ജെ പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത കേസില്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലെ പുരോഹിതനെ അറസ്റ്റ് ചെയ്തു. നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് തന്റെ വീട് സമ്മാനമായി നല്‍കാം എന്നാണ് വീഡിയോയിലൂടെ ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നത്.

സല്‍മാന്‍ ചിഷ്തി എന്നയാളാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിന്റെ പേരില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. വീഡിയോയില്‍ നൂപൂര്‍ ശര്‍മ്മയുടെ തല കൊണ്ടുവരുന്ന ആര്‍ക്കും തന്റെ വീട് നല്‍കാമെന്ന് പുരോഹിതന്‍ പറയുന്നു എന്നും എന്നാല്‍ വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

TWQRE

പ്രവാചകനെ അധിക്ഷേപിച്ചതിന് നൂപുര്‍ ശര്‍മ്മയെ വെടിവെച്ച് കൊല്ലുമായിരുന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്. 'നിങ്ങള്‍ എല്ലാ മുസ്ലീം രാജ്യങ്ങള്‍ക്കും മറുപടി നല്‍കണം. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, ഈ സന്ദേശം ഹുസൂര്‍ ഖ്വാജ ബാബ കാ ദര്‍ബാറില്‍ നിന്നാണ്,' അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. രാജസ്ഥാനിലെ പ്രശസ്ത സൂഫി ആരാധനാലയമാണ് ഹുസൂര്‍ ഖ്വാജ ബാബ കാ ദര്‍ബാര്‍.

 'നടിയുടെ എല്ലാ നീക്കവും എതിര്‍ക്കും? അപ്പോള്‍ സംശയം തോന്നില്ലേ?'; എന്തിനിത്ര പേടിയെന്ന് ഭാഗ്യലക്ഷ്മി 'നടിയുടെ എല്ലാ നീക്കവും എതിര്‍ക്കും? അപ്പോള്‍ സംശയം തോന്നില്ലേ?'; എന്തിനിത്ര പേടിയെന്ന് ഭാഗ്യലക്ഷ്മി

ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട് എന്നാണ് പോലീസ് ഓഫീസര്‍ ദല്‍വീര്‍ സിംഗ് ഫൗജ്ദാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം അജ്മീര്‍ ദര്‍ഗ ദിവാന്‍ സൈനുല്‍ ആബേദിന്‍ അലി ഖാന്റെ ഓഫീസ് വീഡിയോയെ അപലപിക്കുകയും ദര്‍ഗ സാമുദായിക സൗഹാര്‍ദത്തിന്റെ സ്ഥലമാണെന്നും പറഞ്ഞു.

വീഡിയോയില്‍ ഇയാള്‍ പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ ദര്‍ഗയില്‍ നിന്നുള്ള സന്ദേശമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സല്‍മാന്‍ ചിഷ്തിയുടെ പ്രസ്താവന വ്യക്തിപരമാണ് എന്നും അത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിയും തീര്‍ന്നില്ലേ..? കലക്കന്‍ ചിത്രങ്ങളുമായി അനശ്വര

നേരത്തെ പ്രവാചക നിന്ദ വിവാദത്തിന് പിന്നാലെ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചു എന്നാരോപിച്ച് ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യ ലാല്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിനെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയാണ് എന്ന് പറഞ്ഞ് കൊലപാതകം ചിത്രീകരിച്ചാണ് രണ്ട് പേര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

റിയാസ് അക്തരി, ഘൗസ് മുഹമ്മദ് എന്നിവരായിരുന്നു അക്രമികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായേക്കാവുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്.

English summary
Ajmer dargah priest arrested for calling for attack on Nupur Sharma for prophet row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X