കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നബിദിനത്തില്‍ മദ്യം നിരോധിക്കണമെന്ന് ആവശ്യം

  • By Anwar Sadath
Google Oneindia Malayalam News

അജ്മീര്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ ഡിസംബര്‍ 24ന് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മുസ്ലീം സംഘടനകള്‍ രംഗത്ത്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലാ ആസ്ഥാനത്ത് ഇതു സംബന്ധിച്ച് മുസ്ലീങ്ങളുടെ റാലിയും സംഘടിപ്പിക്കപ്പെട്ടു. മുസ്ലീം സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു റാലി.

മുസ്ലീം വിഭാഗത്തില്‍ പെടുന്ന വിവിധ സംഘടകളും റാലിയില്‍ പങ്കെടുത്തു. വിശേഷ ദിവസങ്ങളില്‍ ഡ്രൈഡേ ആചരിക്കുന്ന രീതിയില്‍ നബിദിനത്തിലും മദ്യനിരോധനം വേണമെന്ന് റാലിയില്‍ ആവശ്യമുയര്‍ന്നു. ഇതിനായി ജില്ലാ അധികാരികളെ സംഘം സന്ദര്‍ശിച്ച് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

liquor

നബിദിനത്തില്‍ മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റുചില മുസ്ലീം സംഘടനകളും മെമ്മോറാണ്ടം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കൂറ്റന്‍ റാലി സംഘടിപ്പിച്ച് മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യമുയര്‍ന്നിരിക്കുന്നത്. ജില്ലാ അധികാരികളോ സംസ്ഥാന സര്‍ക്കാരോ ആവശ്യത്തോട് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

അജ്മീര്‍ മുസ്ലീം മതവിഭാഗത്തിന്റെ ദര്‍ഗകളാല്‍ പ്രസിദ്ധമായ സ്ഥലമാണ്. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും ലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷാവര്‍ഷം ഇവിടുത്തെ ദര്‍ഗകള്‍ സന്ദര്‍ശിക്കാനെത്താറുണ്ട്. നബിദിനം പോലുള്ള വിശേഷ അവസരങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ആഘോഷങ്ങളും സംഘടിപ്പിക്കപ്പെടുന്നു.

English summary
Ajmer Muslim groups demand ban on liquor on Eid Milad-un-Nabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X