കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റ ജെയ്റ്റ്‌ലി മുതല്‍ ഏഷ്യാനെറ്റ് മുതലാളി വരെ; മുരളീധരനും വീരേന്ദ്ര കുമാറും, സഭയിലെത്തിയവര്‍

Google Oneindia Malayalam News

ദില്ലി: ഉപതിരഞ്ഞെടുപ്പില്‍ തോറ്റ ക്ഷീണം ബിജെപി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തീര്‍ത്തു എന്നു പറയുന്നതാകും ശരി. കാരണം യുപി ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായത് എസ്പിയുടെയും ബിഎസ്പിയുടെയും ഐക്യത്തോടെയുള്ള മുന്നേറ്റമായിരുന്നു. എന്നാല്‍ അതേ ശക്തിക്ക് കനത്ത തിരിച്ചടി നല്‍കി ഒമ്പത് സീറ്റ് യുപിയില്‍ നിന്ന് മാത്രം ഒപ്പിച്ചെടുത്തു മോദി-അമിത് ഷാ തന്ത്രം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയടക്കമുള്ളവരെയാണ് ബിജെപി ഉത്തര്‍ പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിച്ചിരിക്കുന്നത്. രാജ്യസഭയില്‍ 58 സീറ്റുകളിലാണ് ഒഴിവുണ്ടായിരുന്നത്. ഇതില്‍ പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ഏഴ് കേന്ദ്ര മന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇക്കൂട്ടത്തില്‍ മലയാളിയായ ബിജെപി നേതാവ് വി മുരളീധരനുമുണ്ടായിരുന്നു. ഇതു മാത്രമല്ല ഇത്തവണ രാജ്യസഭയിലെത്തിയ പ്രമുഖര്‍...

ജെയ്റ്റ്‌ലിയും രാജീവ് ചന്ദ്രശേഖറും

ജെയ്റ്റ്‌ലിയും രാജീവ് ചന്ദ്രശേഖറും

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വ്യക്തിയാണ്. പഞ്ചാബിലെ അമൃതസറില്‍ നിന്ന് ജനവിധി തേടിയ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. പിന്നിടാണ് രാജ്യസഭ വഴി ജെയ്റ്റ്‌ലിയെ സഭയിലെത്തിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ജെയ്റ്റ്‌ലി ഇത്തവണ രാജ്യസഭയിലേക്ക് മല്‍സരിച്ചത്. അതേസമയം, കര്‍ണാടകയില്‍ നിന്നാണ് ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരന്‍ രാജ്യസഭയിലെത്തിയത്. കേരളത്തില്‍ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. നേരത്തെ രാജ്യസഭാ എംപിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു മല്‍സരിച്ചിരുന്നതെങ്കില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായിട്ടാണ് മല്‍സരിച്ചത്.

 തുഷാറല്ല, മുരളീധരന്‍

തുഷാറല്ല, മുരളീധരന്‍

കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരന്‍ മല്‍സരിച്ചത് മഹാരാഷ്ട്രയില്‍ നിന്നായിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ കേരളത്തില്‍ നിന്ന് ബിജെപി രാജ്യസഭയിലേക്ക് പരിഗണിക്കുന്ന വ്യക്തി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് തുഷാറിനെ തള്ളി മുരളീധരന് സീറ്റ് ലഭിച്ചത്. ഇത് കേരളത്തിലെ എന്‍ഡിഎ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

അര്‍ഹമായ പദവികള്‍ ഉടന്‍

അര്‍ഹമായ പദവികള്‍ ഉടന്‍

കേരളത്തില്‍ നിന്ന് ജെഡിയു നേതാവ് വീരേന്ദ്ര കുമാറും രാജ്യസഭയിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫ് പിന്തുണയോടെ മല്‍സരിച്ച അദ്ദേഹത്തിന് 89 വോട്ട് ലഭിച്ചു. ശരത് യാദവ് നേതൃത്വം നല്‍കുന്ന ജെഡിയു വിഭാഗത്തിന്റെ കേരളത്തിലെ നേതാവാണ് വീരേന്ദ്ര കുമാര്‍ എംപി. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് നേരത്തെ വീരേന്ദ്ര കുമാര്‍ രാജിവച്ചതും വീണ്ടും മല്‍സരിച്ചതും. അതേസമയം, കേരളത്തില്‍ ബിജെപി പിന്തുണ നഷ്ടപ്പെടാതിരിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ബിഡിജെഎസിന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞൈടുപ്പിന് മുമ്പ് അര്‍ഹമമായ പദവികള്‍ നല്‍കുമെന്ന് വി മുരളീധരന്‍ വ്യക്തമാക്കി.

English summary
Rajya Sabha Election: Mani Persons from Arun Jaitley to Rajeev Chandrasekhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X